105 കോടി എവിടെ?, വിജയിനോട് ഹൈക്കോടതി; ആദായ നികുതി വകുപ്പിന് നോട്ടീസ്

ചെന്നൈ: തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയിന്റെ നാമനിര്‍ദേശപത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സ്വത്തു വിവരത്തില്‍ 105 കോടിയുടെ വ്യത്യാസം വന്നതില്‍ പൊരുത്തക്കേടുണ്ടെന്ന് മദ്രാസ് ഹൈക്കോടതി. ആദായ നികുതി വകുപ്പിനോട് വിഷയത്തില്‍ കോടതി വിശദീകരണം തേടി നോട്ടീസ്…

ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണവിലയില്‍ മാറ്റമില്ല; 1,14,000ല്‍ താഴെ തന്നെ

കൊച്ചി: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 1,13,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഒരു ഗ്രാം സ്വര്‍ണത്തിന് 14,235 രൂപ നല്‍കണം. പണിക്കൂലിയും നികുതിയും കൂടി ചേര്‍ക്കുമ്പോള്‍ വില ഇനിയും ഉയരും. പശ്ചിമേഷ്യയില്‍ സംഘര്‍ഷ സ്ഥിതി വീണ്ടും വഷളായി…

രാഹുല്‍ ഗാന്ധിയുടെ ഇരട്ട പൗരത്വം: കേസ് കേള്‍ക്കുന്നതില്‍ നിന്ന് പിന്‍മാറി ജഡ്ജി

ന്യൂഡല്‍ഹി: ഇരട്ട പൗരത്വം ഉപയോഗിച്ച് ഇന്ത്യയിലെ നിയമങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെയുള്ള ഹര്‍ജി കേള്‍ക്കുന്നതില്‍ നിന്ന് അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സുഭാഷ് വിദ്യാര്‍ഥി പിന്മാറി. ഹര്‍ജിക്കാരന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പുകളാണ് പിന്മാറാന്‍ ജഡ്ജിയെ പ്രേരിപ്പിച്ചത്. കഴിഞ്ഞ…

ചുട്ട് പൊള്ളും; പാലക്കാട് 40 ഡി​ഗ്രി വരെ, ഈ ജില്ലകളിലും ഉയർന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂടിനു ശമനമില്ല. ഈ മാസം 24 വരെ വിവിധ ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പുണ്ട്. പാലക്കാട് ജില്ലയിൽ 40 ഡി​ഗ്രി സെൽഷ്യസ് വരെയും കൊല്ലം ജില്ലയിൽ 39 ഡി​ഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ,…

വയനാട് ടൗൺഷിപ്പിലെ വീടുകളുടെ ഗുണനിലവാര പരിശോധന ആരംഭിച്ചു; മെയ് മാസത്തോടെ കൈമാറും

വയനാട് ടൗൺഷിപ്പിൽ പട്ടയം ലഭിച്ച 178 കുടുംബങ്ങൾക്കായി നിർമ്മിച്ച വീടുകളുടെ താമസയോഗ്യത ഉറപ്പാക്കുന്നതിനായുള്ള വിദഗ്ധ പരിശോധന ആരംഭിച്ചു. സർക്കാർ ഏജൻസിയായ കിഫ്കോണിന്റെയും, നിർമ്മാണ കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെയും (ULCCS) സംയുക്ത വിദഗ്ധ സംഘമാണ് തിങ്കളാഴ്ച പരിശോധനകൾക്ക് തുടക്കം കുറിച്ചത്.…

അശാസ്ത്രീയ മാലിന്യസംസ്ക്കരണം: മൂന്ന് സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി

വയനാട് ഡെയിലി | പുൽപ്പള്ളി: പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പരിധിയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ മൂന്ന് സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. ജി എം വയനാട്, ആമിസ് വില്ല, വിമല മേരി ആയുർവേദ ഹോസ്പിറ്റൽ എന്നീ സ്ഥാപനങ്ങൾക്കെതിരെയാണ് അശാസ്ത്രീയമായ മാലിന്യസംസ്ക്കരണത്തിന് നടപടി…

ഇവന്റ് മാനേജ്മെന്റ് പരിശീലനം പൂർത്തിയായി

കൽപറ്റ:കുടുംബശ്രീ മിഷൻ്റെ നേതൃത്വത്തിൽ കൽപറ്റ, ബത്തേരി ബ്ലോക്കുകളിലെ അയൽക്കൂട്ട അംഗങ്ങൾക്കായി സംഘടിപ്പിച്ച ഇവന്റ് മാനേജ്മെന്റ് പരിശീലനം പൂർത്തിയായി. വയനാട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്കിൽ എക്സലൻസ് നൽകിയ പരിശീലനം പൂർത്തിയാക്കിയവർക്കുള്ള,സർട്ടിഫിക്കറ്റ് വിതരണം കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ കെ.പി. ജയചന്ദ്രൻ നിർവഹിച്ചു.…

ഹ്യൂംസ് ചിൽഡ്രൻസ് സയൻസ് ഫെസ്‌റ്റിവൽനാളെയും മറ്റന്നാളും പൂക്കോട്

കൽപറ്റ: ഹ്യൂം സെൻ്റർ ജില്ലയിലെ കൊച്ചു ശാസ്ത്രജ്‌ഞർക്കായി ഒരുക്കുന്ന ഹ്യൂംസ് ചിൽഡ്രൻസ് സയൻസ് ഫെസ്‌റ്റിവൽ നാളെയും മറ്റന്നാളും പൂക്കോട് വെറ്ററിനറി കോളജ് ആൻഡ് അനിമൽ സയൻസസിൽ നടക്കും. ജില്ലയിലെ 12 സ്‌കൂളുകളിൽ നിന്നുള്ള 34 കുട്ടികൾ ചേർന്നു തങ്ങളുടെ ചുറ്റുമുള്ള നാടിനെ…

2023ന് ശേഷം ടീമില്‍ പോലും ഇല്ല… അടുത്ത ഇന്ത്യ ടി20 ക്യാപ്റ്റന്‍ ആ താരം! ​സമ്മതം മൂളി ​ഗംഭീറും

മുംബൈ: ഇന്ത്യയുടെ ടി20 ക്യാപ്റ്റന്‍ സ്ഥാനത്ത് സൂര്യകുമാര്‍ യാദവിന്റെ നാളുകള്‍ എണ്ണപ്പെട്ടു നില്‍ക്കുന്ന സാഹചര്യത്തില്‍ പുതിയ ക്യാപ്റ്റനായി ആരെത്തുമെന്ന ചോദ്യത്തിനു പല ഉത്തരങ്ങള്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. ഈ നിരയിലേക്കിതാ ശ്രേയസ് അയ്യരുടെ പേരും വരുന്നു. ഐപിഎല്ലില്‍ അപരാജിതരായുള്ള പഞ്ചാബ് കിങ്‌സിന്റെ ഒന്നാം…

ഥാര്‍, തോക്ക്, നോട്ട് കെട്ടുകള്‍: അമരാവതി ലൈംഗിക പീഡനക്കേസിലെ പ്രതിയുടെ ആഡംബര ജീവിതം അന്വേഷണ നിഴലില്‍

മുംബൈ: മഹാരാഷ്ട്രയിലെ പരത്വാഡയിലെ ലൈംഗിക ചൂഷണ കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. കേസിലെ മുഖ്യപ്രതിയായ അയാന്‍ അഹമ്മദിന്റെ വഴിവിട്ട ജീവിതത്തെക്കുറിച്ചും ആഡംബര ജീവിതത്തെക്കുറിച്ചുമുള്ള വിവരങ്ങളാണ് പൊലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്. പ്രതിക്ക് വെളിപ്പെടുത്താനാവത്തത്ര സ്വത്തുക്കള്‍ ഉണ്ടെന്നാണ് വിവരം. ആഡംബര കാറുകളും വന്‍തോതിലുള്ള…