തലസ്ഥാനത്ത് ഹണിട്രാപ്പ് തട്ടിപ്പ്; വ്യവസായിയെ ഭീഷണിപ്പെടുത്തി അഞ്ചു കോടിയോളം രൂപ തട്ടിയെടുത്തെന്ന് പരാതി
തിരുവനന്തപുരത്ത് ഹണിട്രാപ്പ് തട്ടിപ്പിലൂടെ വ്യവസായിയെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തെന്ന് പരാതി. യുവതിക്കും മൂന്ന് സുഹൃത്തുക്കള്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. അഞ്ചു കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് തെലങ്കാന സ്വദേശിയുടെ പരാതി. തെലങ്കാന സ്വദേശിയും വ്യവസായിയുമായ വിജയകുമാര്‍ എന്നയാളാണ് പരാതി നല്‍കിയത്. നെയ്യാറ്റിന്‍കര സ്വദേശിനിയായ യുവതിയും…
ഫിഫ ഫുട്ബോൾ ഫൈനൽ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
ഫിഫ ഫുട്ബോൾ ലോകകപ്പ് ഫൈനലുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (തിങ്കൾ) അവധി നൽകാൻ മുഖ്യമന്ത്രി വി ഡി സതീശൻ നിർദേശിച്ചു. ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം നാളെ പുലർച്ചെ നടക്കുന്ന സാഹചര്യത്തിലാണ് അവധി.…
‘വി ഡി സതീശൻ ഒരിക്കലും NSSനെ ആക്ഷേപിച്ചിട്ടില്ല’; മുഖ്യമന്ത്രിയെ പിന്തുണച്ച് കെ ബി ഗണേഷ്കുമാർ
മുഖ്യമന്ത്രി അപമാനിച്ചെന്ന എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ വാദത്തിൽ, വി ഡി സതീശന് പിന്തുണയുമായി മുൻമന്ത്രി കെ ബി ഗണേഷ്കുമാർ. വി ഡി സതീശൻ എൻഎസ്എസിനെയോ , ഏതെങ്കിലും സമുദായത്തെയോ ആക്ഷേപിക്കുന്നത് താൻ കണ്ടിട്ടില്ല. വ്യക്തിപരമായി അറിയുന്ന ആൾ…
ജമ്മുവിലെ രജൗറിയിലും പൂഞ്ചിലും കനത്ത മഴ; മിന്നൽ പ്രളയത്തിൽ 8 മരണം
ജമ്മു കശ്മീരിലെ രജൗറിയിലും പൂഞ്ചിലും കനത്ത മഴ. മിന്നൽ പ്രളയത്തിൽ എട്ടുപേർ മരിച്ചു. ആറുപേരെ കാണാതായി. സ്ഥിതിഗതികൾ വിലയിരുത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ദുരിതബാധിതർക്ക് അടിയന്തരസഹായം നൽകാൻ നിർദേശം നൽകി മണിക്കൂറുകളുടെ വ്യത്യാസത്തിൽ ജമ്മു കശ്മീരിൽ പെയ്തത് കനത്ത മഴയായിരുന്നു.…
വൈദ്യുതി പ്രതിസന്ധി; ‘സര്‍ക്കാരിന് വലിയ ബാധ്യത; സമരം ചെയ്യേണ്ടത് ദീര്‍ഘകാല കരാര്‍ റദ്ദാക്കിയ പിണറായി സര്‍ക്കാരിനെതിരെ’; മന്ത്രി സണ്ണി ജോസഫ്
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ പ്രതികരണവുമായി മന്ത്രി സണ്ണി ജോസഫ്. ദീർഘകാല കരാർ റദ്ദാക്കപ്പെട്ടതാണ് പ്രതിസന്ധിയ്ക്ക് ഇടയാക്കിയ ഒരു കാരണമെന്ന് മന്ത്രി പറഞ്ഞു. പകല്‍ സമയത്ത് വൈദ്യുതി ധാരാളം ലഭിക്കുന്നുണ്ട്. രാത്രിയിലാണ് ആവശ്യമായി വരുന്നത്. പകല്‍ ഒരു പൈസയ്ക്ക് വാങ്ങുന്ന വൈദ്യുതി രാത്രിയില്‍…
‘ആശുപത്രിക്കകത്ത് രാഷ്ട്രീയ പ്രവർത്തനം അനുവദിക്കില്ല’; മന്ത്രി കെ മുരളീധരൻ
ആശുപത്രിക്കകത്ത് രാഷ്ട്രീയ പ്രവർത്തനം അനുവദിക്കില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ. ഡിവൈഎഫ്ഐ എന്നല്ല, യൂത്ത് കോൺഗ്രസിന്റെയൊ സേവാഭാരതിയുടെയൊ രാഷ്ട്രീയ പ്രവർത്തനം ആശുപത്രിക്ക് ഉള്ളിൽ അനുവദിക്കില്ല. ആശുപത്രികളിലെ കാര്യങ്ങൾ തീരുമാനിക്കുന്നത് സർക്കാരാണെന്നും മന്ത്രി പറഞ്ഞു. അകത്ത് അനുവദിക്കില്ല, പുറത്ത് ആയിക്കോ എന്ന് മന്ത്രി കെ…
പാർലമെന്റിന്റെ വർഷകാല സമ്മേളനം നാളെ മുതൽ: നിർണായക ബില്ലുകളിൽ പ്രതിപക്ഷ വോട്ട് ഉറപ്പിക്കാൻ കേന്ദ്രം
പാർലമെന്റിന്റെ വർഷകാല സമ്മേളനം നാളെ മുതൽ. വനിതാ സംവരണം, മണ്ഡല പുനർനിർണയം, എഫ്സിആർഎ ഉൾപ്പെടെയുള്ള നിർണായക ബില്ലുകളിൽ പ്രതിപക്ഷ വോട്ട് ഉറപ്പിക്കാൻ കേന്ദ്രം. നിർണായക സർവകക്ഷി യോഗം ഇന്ന് ഡൽഹിയിൽ. ചോദ്യപ്പേപ്പർ ചോർച്ചയും അയോധ്യ ക്ഷേത്രക്കൊള്ളയും ഇന്ധനവിലയും പാർലമെന്റിൽ ഉയർത്ത് പ്രതിഷേധിക്കാൻ…
ഇറാനെതിരെ വീണ്ടും അമേരിക്കൻ ആക്രമണം: ജോർദാനിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ രണ്ട് US സൈനികർ കൊല്ലപ്പെട്ടു
ഇറാനെതിരെ വീണ്ടും അമേരിക്കൻ ആക്രമണം. തുടർച്ചയായ എട്ടാം ദിവസമാണ് ആക്രമണം. ജോർദാനിൽ അമേരിക്കൻ സൈനികർക്കെതിരെ ഇറാൻ നടത്തിയ ആക്രമണത്തിനുള്ള ശിക്ഷയാണ് ഇന്നത്തെ ആക്രമണമെന്ന് യു എസ് സെൻട്രൽ കമാൻഡ്. ജോർദാനിലേക്ക് ഇറാൻ നടത്തിയ ആക്രമണത്തിൽ രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെടുകയും മറ്റൊരു…
‘നിരാഹാര സമരം തുടരുന്നു; ലക്ഷ്യം കാണുന്നവരെ പിന്മാറില്ല’; സമരക്കാര്‍ക്ക് സന്ദേശവുമായി സോനം വാങ്ചുക്
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്രപ്രധാന്റെ രാജി ആവശ്യപ്പെട്ട് ആശുപത്രിക്കുള്ളിലും നിരാഹാര സമരം തുടര്‍ന്ന് സോനം വാങ്ചുക്. ഭക്ഷണമോ മരുന്നോ സ്വീകരിക്കാന്‍ വാങ്ചുക്ക് തയ്യാറായിട്ടില്ല. ലക്ഷ്യം കാണുന്നവരെ പിന്മാറില്ലെന്നും സമരം ശക്തമായി മുന്നോട്ടു കൊണ്ടു പോകണമെന്നാണ് സോനത്തിന്റ സന്ദേശം. ഭാര്യ ഗീതാഞ്ജലി അങ്‌മോയാണ്…
പ്ലീഡർ നിയമന വിവാദം: കെഎസ്‌യു- മുഖ്യമന്ത്രി പോരിൽ പരസ്യ പ്രതികരണം വിലക്കി KPCC; അലോഷ്യസ് സേവ്യർ ഉടൻ മുഖ്യമന്ത്രിയെ കാണും
സർക്കാർ പ്ലീഡർ നിയമനത്തിൽ കെഎസ്‌യു- മുഖ്യമന്ത്രി പോരിൽ പരസ്യ പ്രതികരണം വിലക്കി കെപിസിസി നേതൃത്വം. പരസ്യ പ്രതികരണവും പ്രതിഷേധവും വേണ്ടെന്ന് കെപിസിസി നേതൃത്വം നിർദേശിച്ചു. സമൂഹമാധ്യമങ്ങളിലൂടെ ചേരിതിരിഞ്ഞുള്ള അഭിപ്രായപ്രകടനം നടത്തരുതെന്നും നിർദേശം. കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ ഉടൻ മുഖ്യമന്ത്രിയെ…
