ഓടുന്ന കാറിന്റെ ഡോറിലിരുന്നു വീണ്ടും യുവാക്കളുടെ അപകടയാത്ര
2026 നവംബർ 29 ഞായർ അമ്പലവയലിൽ ഓടുന്ന കാറിന്റെ ഇരു ഡോറുകളിലും കയറിയിരുന്ന് യുവാക്കളുടെ അപകടകരമായ യാത്ര. വാഹനത്തിന് പഞ്ചാബ് റജിസ്ട്രേഷൻ നമ്പർ പ്ലേറ്റ് ഉണ്ടെങ്കിലും, അത് ഒരു സ്കൂട്ടറിന്റേതാണെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തിൽ വാഹനം കണ്ടെത്താനും യുവാക്കളെ പിടികൂടാനുമായി പൊലീസ്…
കെ. സുധാകരന്‍ ദുബൈയില്‍ തടങ്കലില്‍?
2026 നവംബർ 29 ഞായർ ദുബൈ: കെ. സുധാകരന്‍ എംപി ദുബൈയിലെ ആശുപത്രിയില്‍ തടങ്കലില്ലെന്ന് മകന്‍ സഞ്‌ജോഗ്. അച്ഛനെ കാണാന്‍ അനുവദിക്കുന്നില്ലെന്നും അച്ഛന്‍ മറ്റാരുടെയോ കസ്റ്റഡിയിലാണെന്നും മകന്‍ പറയുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിളിച്ചതായി ഡോക്ടര്‍ പറഞ്ഞുവെന്ന് ബന്ധുക്കള്‍ അറിയിച്ചു.…
കോഴിക്കോട് തിരുവമ്പാടിയില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു
2026 നവംബർ 29 ഞായർ കോഴിക്കോട്: തിരുവമ്പാടിയില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. തമിഴ്‌നാട് ഉക്കടം സ്വദേശി നൗഫല്‍(20), രാമേശ്വരം സ്വദേശി മന്‍സൂര്‍(21) എന്നിവരാണ് മരിച്ചത്. പുല്ലൂരാംപാറ കുമ്പിടാന്‍ കയത്തിലാണ് അപകടം. സുഹൃത്തുക്കള്‍ക്കൊപ്പം നീന്താന്‍ എത്തിയതായിരുന്നു ഇരുവരും. കോയമ്പത്തൂര്‍ ഹിന്ദുസ്ഥാന്‍ എഞ്ചിനീയറിങ് കോളജില്‍…
സ്റ്റാന്‍ഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ട ഹാന്‍ഡ് ബാഗില്‍ എം.ഡി.എം.എ; യുവാവ് പിടിയില്‍
കല്‍പ്പറ്റ: കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാണപ്പെട്ട ഹാന്‍ഡ് ബാഗില്‍ മാരക മയക്കുമരുന്നായ എം.ഡി.എം.എ. ബാഗ് ഉപേക്ഷിച്ചു കടന്നുകളഞ്ഞ യുവാവിനെ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും കല്‍പ്പറ്റ പോലീസും ചേര്‍ന്ന് പിടികൂടി. കോഴിക്കോട്, കുറ്റ്യാടി, തളിയില്‍, ചെറുവേരി…
‘ഇമ്പം 2027’ കുടുംബസംഗമത്തിന്റെ ലോഗോ പ്രകാശനം ചെയ്തു
കൽപ്പറ്റ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൽപ്പറ്റ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 2027 ഏപ്രിൽ 27ന് പാൽമോറ റിസോർട്ടിൽ സംഘടിപ്പിക്കുന്ന കുടുംബസംഗമമായ ‘ഇമ്പം 2027’ന്റെ ലോഗോ പ്രകാശനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിച്ചു. സമിതി യൂണിറ്റ് പ്രസിഡന്റ് ഇ. ഹൈദ്രു,…
പെരിക്കല്ലൂർ: GHSS പെരിക്കല്ലൂരിൽ NSS യൂണിറ്റ് :369 രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
GHSS പെരിക്കല്ലൂർ NSS യൂണിറ്റ് 369-ന്റെ ആഭിമുഖ്യത്തിൽ ‘അൻസർ കെയർ രക്തദാന ക്യാമ്പ്’ സംഘടിപ്പിച്ചു.അന്തരിച്ച ഡോ. അൻസറിന്റെ സ്മരണാർത്ഥം സംഘടിപ്പിച്ച ക്യാമ്പ് നവംബർ 28 ശനിയാഴ്ച രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1 മണി വരെ സ്കൂളിൽ നടന്നു. സുൽത്താൻ ബത്തേരി…
താമരശ്ശേരി സ്വകാര്യ ബസിലെ പീഡനം; പ്രതി അനീഷ് യുവതിയെ പണം ആവശ്യപ്പെട്ടും ഭീഷണിപ്പെടുത്തിയെന്ന് കണ്ടെത്തല്‍
2026 നവംബർ 29 ഞായർ കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയില്‍ ദലിത് യുവതിയെ സ്വകാര്യ ബസില്‍ പീഡിപ്പിച്ച കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രതി അനീഷ് യുവതിയെ പണം ആവശ്യപ്പെട്ടും ഭീഷണിപ്പെടുത്തിയെന്ന് പൊലീസ് കണ്ടെത്തി. പണം നല്‍കാന്‍ വിസമ്മിതച്ചപ്പോള്‍ പ്രതി യുവതിയുടെ പേഴ്സ്…
കോഴിക്കോട്ട് ഏഴാം ക്ലാസുകാരന് സീനിയര്‍ വിദ്യാര്‍ഥിയുടെ ക്രൂരമര്‍ദനം; പരിക്കേറ്റ കുട്ടി അത്യാസന്ന നിലയില്‍
2026 നവംബർ 29 ഞായർ കോഴിക്കോട്: കോഴിക്കോട് നരിക്കുനിയില്‍ ഏഴാം ക്ലാസുകാരന് സീനിയര്‍ വിദ്യാര്‍ഥിയുടെ ക്രൂരമര്‍ദനം. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടി അത്യാസന്ന നിലയിലാണെന്നാണ് വിവരം. സ്‌കൂളില്‍ ഫുട്‌ബോള്‍ മത്സരത്തെ ചൊല്ലി വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെയായിരുന്നു…
വടക്കാഞ്ചേരിയില്‍ വനിതാ ഗേറ്റ് കീപ്പർക്ക് നേരെ ആക്രമണം
2026 നവംബർ 29 ഞായർ തൃശൂർ: തൃശൂർ വടക്കാഞ്ചേരി പാർളിക്കാട് ലെവൽ ക്രോസിൽ രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ റെയിൽവേ ഗേറ്റ് കീപ്പറെ അജ്ഞാതൻ ആക്രമിച്ചു. അടാട്ട് സ്വദേശി വിദ്യ (40 ) യാണ് ആക്രമണത്തിനിരയായത്. കല്ലെറിഞ്ഞാണ് ആക്രമണം, ഗുരുതരമായി പരിക്കേറ്റ വിദ്യയെ…
എങ്കെ പിരെ ഗോത്ര സഹവാസ ക്യാമ്പ് സമാപിച്ചു
തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തിന്റെ ‘ഒപ്പം ഒപ്പത്തിനൊപ്പം’ പദ്ധതിയുടെ ഭാഗമായി വഞ്ഞോട് എ.യു.പി സ്‌കൂളില്‍ സംഘടിപ്പിച്ച എങ്കെ പിരെ ഗോത്ര സഹവാസ ക്യാമ്പ് സമാപിച്ചു. പഞ്ചായത്ത് പരിശിയിലെ പ്രൈമറി വിഭാഗത്തിലെ മുഴുവന്‍ പട്ടികവര്‍ഗ വിദ്യാര്‍ഥികളെയും പങ്കെടുപ്പിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ് പ്രമോദ്…
