വാര്‍ദ്ധക്യം മറന്ന് വനക്കാഴ്ചകളില്‍; വയോജനങ്ങള്‍ക്ക് ഉല്ലാസദിനമൊരുക്കി ജനമൈത്രി പോലീസ്
കല്‍പ്പറ്റ: 87 വയസുള്ള ലക്ഷ്മിയമ്മയും 80 തികഞ്ഞ എല്‍സമ്മയും കേശവനും, നാരായണനുമെല്ലാം പുറംലോകത്തെ വിശാലതയിലേക്ക് കുട്ടികളെ പോലെ നോക്കിനിന്നു. മുത്തങ്ങ ആനപന്തിയിലെ ആനകളെ കണ്ടപ്പോള്‍ കണ്ണുകള്‍ വിടര്‍ന്നു. കൂട്ടത്തിലെ മറ്റുള്ളവര്‍ക്കും അവര്‍ ആവേശത്തോടെ ആനയെ കാണിച്ചു കൊടുത്തു.‘ആന വന്നാല്‍ ഓടി രക്ഷപ്പെടാന്‍…
