വെള്ളമുണ്ട ഒഴുക്കൻമൂല സർഗ്ഗ ഗ്രന്ഥാലയത്തിൽ റിപ്പബ്ലിക് സദസും ചരിത്ര ക്വിസും സംഘടിപ്പിച്ചു.
സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനം മുതൽ ഫെബ്രുവരി 28 വരെ നടക്കുന്ന വിവിധ പരിപാടികളുടെ ഭാഗമായാണ് സദസ്സ് സംഘടിപ്പിച്ചത്. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഒപ്പനയിൽ എ ഗ്രേഡ് നേടിയ ടീം അംഗം അർച്ചന പ്രകാശിനെയുംമാധ്യമ പ്രവർത്തകൻ സി.വി.ഷിബുവിനെയും ആദരിച്ചു.…
