കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ പള്ളിക്കുന്നിൽ കഫെ കുടുംബശ്രീ ഭക്ഷ്യമേള ആരംഭിച്ചു. മേള പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ലക്ഷ്മി ഉദ്ഘാടനം ചെയ്തു.
മേളയുടെ ആദ്യ വിൽപന പനമരം സി.ഡി.എസ് ചെയർപേഴ്സൺ രജനി ജനീഷ് ഏറ്റുവാങ്ങി. കുടുംബശ്രീ സംരംഭക യൂണിറ്റുകൾ ഒരുക്കുന്ന നാടൻ വിഭവങ്ങൾ, നവീന ഭക്ഷ്യ വസ്തുക്കൾ മേളയിൽ ഒരുക്കിയിട്ടുണ്ട്. സ്ത്രീ ശാക്തീകരണം, സ്വയം തൊഴിൽ സംരംഭ പ്രോത്സാഹനത്തിനാണ് മേള സംഘടിപ്പിക്കുന്നത്. മേള ഫെബ്രുവരി 18 ന് അവസാനിക്കും. കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ കെ. പി ജയചന്ദ്രൻ അധ്യക്ഷനായ പരിപാടിയിൽ കോട്ടത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി. സി രജിത, അസിസ്റ്റൻ്റ് കോ- ഓർഡിനേറ്റർ കെ. എം സലീന, മാർക്കറ്റിങ് ഡി.പി.എം പി. അർഷക് സുൽത്താൻ, ബ്ലോക്ക് കോ- ഓർഡിനേറ്റർമാരായ വി.ടെനി , അതുല്യ, വിദ്യമോൾ, മഹിജ
എന്നിവർ സംസാരിച്ചു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *