കൽപ്പറ്റ: തൊണ്ടയിൽ എല്ലിൻ കഷ്ണം കുടുങ്ങിയപ്പോൾ രക്ഷിച്ച വീട്ടമ്മയോട് പിറ്റേദിവസം നന്ദി പറയാനെത്തി സാമൂഹ്യ മാധ്യമങ്ങളിൽ താരമായ നായയെ വിഷം കൊടുത്ത് കൊന്നു. വയനാട് പിണങ്ങോട് ലക്ഷംവീട് കോളനിയിൽ കണ്ടിരുന്ന തെരുവുനായയാണ് ദാരുണമായി കൊല്ലപ്പെട്ടത്.
നാല് ദിവസം മുൻപ് ലക്ഷംവീട് അങ്കണവാടിക്ക് സമീപം വിഷം ഉള്ളിൽ ചെന്ന് അവശനിലയിൽ കണ്ടെത്തിയ നായയെ നാട്ടുകാർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭക്ഷണത്തിൽ വിഷം കലർത്തി നൽകിയതാണെന്നാണ് സംശയം. ഏതാനും ആഴ്ചകൾക്ക് മുൻപാണ് നസീറ എന്ന വീട്ടമ്മ നായയുടെ തൊണ്ടയിൽ…
