വീട്ടില്‍നിന്ന് 31 പവൻ സ്വർണാഭരണങ്ങള്‍ കവർച്ചചെയ്ത കേസില്‍ വീട്ടുജോലിക്കാരിയെ ഉളിക്കല്‍ പോലീസ് അറസ്റ്റ് ചെയ്തു
വയനാട് വരയാല്‍ പേരിയ സ്വദേശിയായ ഉച്ചപ്പള്ളിയില്‍ പ്രേമ (50) ആണ് അറസ്റ്റിലായത്. വ്യാഴാഴ്ചയായിരുന്നു അറസ്റ്റ്. ഇരിട്ടി ഡിവൈ.എസ്.പി. ധനഞ്ജയ ബാബുവിന്റെ നിർദേശപ്രകാരം ഇരിട്ടി ഇൻസ്പെക്ടർ കെ.വി. ഉമേഷിന്റെ മേല്‍നോട്ടത്തില്‍ ഉളിക്കല്‍ എസ്.എച്ച്.ഒ. കെ.കെ. രാധാകൃഷ്ണനാണ് പ്രതിയുടെ വയനാട്ടിലെ വീട്ടില്‍നിന്ന് അറസ്റ്റ് ചെയ്തത്.…
