വയനാട്ടില്‍ വീട്ടുമുറ്റത്ത് കാട്ടാന 80കാരിയെ എടുത്തെറിഞ്ഞു, കാലിന് ഗുരുതര പരിക്ക്; ആശുപത്രിയില്‍
കല്‍പ്പറ്റ: വയനാട് മൂടക്കൊല്ലിയില്‍ കാട്ടാന ആക്രമണത്തില്‍ 80കാരിക്ക് പരിക്ക്. വീടിന്റെ മുറ്റത്തുവെച്ച് 80കാരിയെ കാട്ടാന എടുത്തെറിയുകയായിരുന്നു. കാലിന് പരിക്കേറ്റ കൈതവേലില്‍ സ്വദേശിനിയായ തങ്കമ്മ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. സ്ഥിരമായി കാട്ടാന ശല്യമുള്ള പ്രദേശമാണിത്. കാട്ടാനയെ തുരത്താന്‍…
