Month: September 2025

അധ്യാപക വിദ്യാർത്ഥികൾക്ക് യാത്രയയപ്പ് നൽകി

എടപ്പെട്ടി: എടപ്പെട്ടി ഗവ. എൽ പി സ്കൂളിൽ 45 ദിവസത്തെ ഇൻ്റേൺഷിപ്പ് പൂർത്തിയാക്കിയ മൂലങ്കാവ് വാലുമ്മൽ ഐ ടി ഇ യിലെ അധ്യാപക വിദ്യാർത്ഥികൾക്ക് അധ്യാപക രക്ഷാകർതൃ സമിതിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. ഇൻ്റേൺഷിപ്പ് കാലയളവിൽ ഇവർ സ്കൂളിലെ പാഠ്യ-പാഠ്യാനുബന്ധ പ്രവർത്തനങ്ങളിൽ…

നായയെ രക്ഷിച്ച നസീറക്ക്ജില്ലാ ആസ്ഥാനത്ത് അനുമോദനം

കൽപ്പറ്റ:സ്നേഹത്തോടെയും സാഹസികവുമായി നായയെ രക്ഷിച്ചപിണങ്ങോട് സ്വദേശിനി ഒ.നസീറയെവയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിയുടെ നേതൃത്വത്തിൽകൽപ്പറ്റയിൽ ആദരിച്ചു.ചടങ്ങിൽജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എസ്.ബിന്ദു,കെ ശാലിനി തുടങ്ങിയവർ സംബന്ധിച്ചു.ദിവസങ്ങൾക്കു മുൻപ് എല്ലിൻ കഷ്ണം തൊണ്ടയിൽ കുടുങ്ങിയ നിലയിൽ കണ്ട…

ലോക ഹൃദയദിനം ആചരിച്ചു

മേപ്പാടി: ലോക ഹൃദയദിനാചരണത്തിന്റെ ഭാഗമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജും ആസ്റ്റർ വളന്റിയേഴ്‌സും സംയുക്തമായി നടത്തിയ മാരത്തോൺ വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. മെഡിക്കൽ കോളേജ് ക്യാമ്പസ്സിൽ നിന്നാരംഭിച്ച മാരത്തോൺ എക്സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീർ ഫ്ലാഗ് ഓഫ്‌…

ചീരാൽ പുളിഞ്ചാലിൽ പുലിയുടെ അക്രമണം, പശുക്കുട്ടിയെ കൊന്നു തിന്നു.

ചീരാൽ പുളിഞ്ചാൽ പുലിയുടെ ആക്രമണം. 9 മാസം പ്രായമായ പശുക്കുട്ടിയെ കൊന്നു തിന്നു. കാടംതൊടി സെയ്താലിയുടെ വീട്ടിലാണ് ഇന്ന് പുലർച്ചെ പുലിയുടെ ആക്രമണം ഉണ്ടായത്. സൈതലവിയും കുടുംബവും രാവിലെ കറവ കഴിഞ്ഞ് പുല്ലു നൽകാൻ സമീപത്തെ തൊഴുത്തിൽ പോയപ്പോഴാണ് പശുക്കിടാവിനെ പാതി…

മീനങ്ങാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ച് നടത്തി

പുൽപ്പള്ളി : രാജ്യത്തിന്റെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ബിജെപി നേതാവിനെ അറസ്റ്റ് ചെയ്യാതിരിക്കുന്നത് സിപിഎമ്മും ബിജെപിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ തെളിവാണെന്ന് kpcc നിർവാഹക സമിതി അംഗം കെ.എൽ പൗലോസ്.രാഹുൽ ഗാന്ധിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ബിജെപി നേതാവിനെ അറസ്റ്റ്…

കൈതക്കൽ ജംഗ്ഷനിൽ അപകടം തുടർക്കഥയാവുന്നു.

കൈതക്കൽ: കൊയിലേരി, നാലാംമൈയിൽ ഭാഗത്തു നിന്നും അമിതവേഗതയിൽ വാഹനങ്ങൾ വരുന്നത് കാരണം കൈതക്കൽ ജംഗ്ഷനിൽ അപകടം തുടർകഥയാവുകയാണ്. ഏതാനും ദിവസം മുമ്പ് കൊയിലേരി ഭാഗത്തു നിന്നും വന്ന സ്ലീപ്പർ ബസ്സും നാലാം മൈൽ ഭാഗത്തു നിന്ന് വന്ന പിക്കപ്പ് വാനും കൂട്ടിയിടിച്ച്…

എടപ്പെട്ടി സ്കൂൾ വാർഷികകായികമേള നടത്തി

കല്പറ്റ : എപ്പെട്ടി ഗവ. എൽ പി സ്കൂൾ വാർഷിക കായികമേള കല്പറ്റ മരവയൽ ജില്ലാ സ്റ്റേഡിയത്തിൽ വച്ച് നടത്തി. പ്രീ-പ്രൈമറി, എൽ പി വിഭാഗങ്ങൾക്ക് 6 ഇനങ്ങളിലായിരുന്നു മൽസരങ്ങൾ. കായിക താരങ്ങളുടെ മാർച്ച് പാസ്റ്റിൽ വൈത്തിരി ബി ആർ സി…

കശ്മീരില്‍ ഗ്രനേഡ് പൊട്ടിത്തെറിച്ച് സൈനികന് വീരമൃത്യു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഗ്രനേഡ് പൊട്ടിത്തെറിച്ച് സൈനികന് വീരമൃത്യു. ഗ്രനേഡ് അബദ്ധത്തില്‍ പൊട്ടിയതാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പൂഞ്ച് ജില്ലയില്‍ ഇന്നലെ വൈകീട്ട് 7.45 ഓടേ സുരന്‍കോട്ട് പ്രദേശത്താണ് സംഭവം. പ്രദേശത്തെ സൈനിക ക്യാമ്പില്‍ കാവല്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സൈനികനാണ് മരിച്ചത്. സൈനികന്‍…

തകതാളം ,സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്തു.

കരിങ്ങാരി ഗവ.യു.പി.സ്കൂൾ കലാമേള’തകതാളം’2K 25 ൻ്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവ്വഹിച്ചു.കലകൾ കുരുന്നുകളിൽ ആനന്ദത്തോടൊപ്പം വിശ്വമാനവികതയുടെ ഉദാത്ത മൂല്യങ്ങളും പകർന്നു നൽകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പി.ടി.എ പ്രസിഡണ്ട് അബ്ദുള്ള കമ്പ അധ്യക്ഷത വഹിച്ചു. യുവ…

മൂടക്കൊല്ലി വനഭാഗത്ത് നിന്നും കേഴ മാനിനെ വേട്ടയാടിയ സംഘത്തെ പിടികൂടി

മൂടക്കൊല്ലി:സൗത്ത് വയനാട് വനം ഡിവിഷനിൽ ചെതലത്ത് റേഞ്ച്, ഇരുളം ഫോറെസ്റ്റ് സ്റ്റേഷൻ പരിധിയിൽ മൂടക്കൊല്ലി വനഭാഗത്ത് കേഴ മാനിനെ വേ ട്ടയാടി പിടിച്ച സംഘത്തെ പിടികൂടി. അനിൽ മാവത്ത്, റോമോൻ, വർഗീസ്, വി ഷ‌ ദിനേശ് എന്നിവർ അടങ്ങിയ സംഘത്തെയാണ് ചെതലത്ത്…