വൈത്തിരി: താമരശേരി ചുരത്തില്‍ അടിക്കടി ഗതാഗതക്കുരുക്ക് ഉണ്ടാകുന്നതിനു പരിഹാരം കാണണമെന്ന്
സീനിയര്‍ ചേംബര്‍ കല്‍പ്പറ്റ ലിജിയന്‍ ആവശ്യപ്പെട്ടു. തളിപ്പുഴ-മരുതിലാവ് ബൈപാസ് യാഥാര്‍ഥ്യമാക്കണമെന്ന ആവശ്യവും തളിപ്പുഴയില്‍ ചേര്‍ന്ന യോഗം ഉന്നയിച്ചു. കൗണ്‍സലിംഗ് സെന്റര്‍ തുടങ്ങാന്‍ തീരുമാനിച്ചു.
പ്രസിഡന്റ് കെ.പി. സെയ്തലവി അധ്യക്ഷത വഹിച്ചു. സന്തോഷ് പാട്ടയില്‍, ഡോ.നൗഷാദ് പള്ളിയാലില്‍, എ. കെ. രാമചന്ദ്രന്‍, ജോണി പാറ്റാനി, ഡോ.സോണി, രശ്മി സുനില്‍, ജോസ് അഗസ്റ്റിന്‍, കെ.പി. ബാബു, റോഷ്‌നി രാമചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. എം.കെ. സോമസുന്ദരന്‍ സ്വാഗതവും കെ. പ്രശാന്തന്‍ നന്ദിയും പറഞ്ഞു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *