പുല്‍പ്പള്ളിയില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് സംഘടിപ്പിച്ച മുഖാമുഖം പരിപാടി ജില്ലാ ജനറല്‍ സെക്രട്ടറി കെ. ഉസ്മാന്‍ ഉദ്ഘാടനം ചെയ്യുന്നു.

പുല്‍പ്പള്ളി: പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി, പൂതാടി പഞ്ചായത്തുകളില്‍നിന്നു ത്രിതല പഞ്ചായത്ത് ഭരണസമിതികളിലേക്ക് തെരഞ്ഞെടുത്തവരെ പങ്കെടുപ്പിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് കമ്മിറ്റി
നാടിന്റെ വികസനം മുന്‍നിര്‍ത്തി മുഖാമുഖം പരിപാടി സംഘടിപ്പിച്ചു. സമിതി ജില്ലാ ജനറല്‍ സെക്രട്ടറി കെ. ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികള്‍ പൊതുജനങ്ങളോട് പ്രതിബദ്ധതയുള്ളവരും അവരെ കേള്‍ക്കാന്‍ സമയവും മനസും ഉള്ളവരുമാകണമെന്ന് അദ്ദേഹം പറഞ്ഞു. യൂണിറ്റ് പ്രസിഡന്റ് മാത്യു മത്തായി ആതിര അധ്യക്ഷത വഹിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. നാടിന്റെ വികസനത്തില്‍ രാഷ്ട്രീയം മറന്ന് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാന്‍ എല്ലാ ജനപ്രതിനിധികള്‍ക്കും കടമയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പുല്‍പ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ്, പൂതാടി പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. ബാലകൃഷ്ണന്‍, മുള്ളന്‍കൊല്ലി പഞ്ചായത്ത് പ്രസിഡന്റ് ലിസി സാബു, ജില്ലാ പഞ്ചായത്ത് അംഗം ഗിരിജ കൃഷ്ണന്‍, കെ.എസ്. അജിമോന്‍, പി.എ. ഷാജിമോന്‍, വി.കെ. ഷിബിന്‍, ജോബിഷ് യോഹന്‍ എന്നിവര്‍ പ്രസംഗിച്ചു. നാടിന്റെ വികസനവുമായി ബന്ധപ്പെട്ട് നിരവധി നിര്‍ദേശങ്ങള്‍ ഇവരില്‍നിന്നുണ്ടായി.
ജോസ് കുന്നത്ത്, പി.എം. പൈലി, ഇ.കെ. മുഹമ്മദ്, കെ.വി. റഫീഖ്, കെ. ജോസഫ്, വേണുഗോപാല്‍, ഹംസ ഫ്രണ്ട്‌സ്, ബാബു മാക്കിയില്‍, ബാബു രാജേഷ്, പ്രസന്നകുമാര്‍, പ്രഭാകരന്‍, സജി വര്‍ഗീസ്, കെ.കെ. അനന്തന്‍, ഗിരീഷ് വര്‍ണം, ഹാരിസ്, നിതിന്‍ പെര്‍ഫെക്ട്, സുനില്‍ ജോര്‍ജ്, ശിവദാസ്, ശ്രീകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *