മേപ്പാടി: കൽപറ്റ ഡിപ്പോയിൽ നിന്നു മേപ്പാടി – നാടുകാണി-പെരിന്തൽമണ്ണ വഴി പാലക്കാട്ടേക്ക് പുനരാരംഭിച്ച കെഎസ്ആർടിസി യുടെ പുതിയ സർവീസിന് മേപ്പാടി ബസ് പാസഞ്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ടൗണിൽ സ്വീകരണം നൽകി.
രാവിലെ 7 -10 ന് കൽപറ്റയിൽ നിന്നു സർവീസ് ആരംഭിക്കുന്ന ബസ് 1.45- ന് പാലക്കാടെത്തി, തിരിച്ച് 2.50-ന് കൽപറ്റയിലേക്ക് പുറപ്പെടും. രാത്രി
9.20-ന് തിരിച്ചെത്തുന്ന രീതിയിലാണ് സർവീസ് ക്രമ പെടുത്തിയിരിക്കുന്നത്.
സ്വീകരണത്തിന് ടെൻസിൻ സേവ്യർ,
കെ.പി.ഹൈദർ അലി, കമാൽ വൈദ്യർ,
സിദ്ധീഖ് മിൽമ, ടി.ആർ -പ്രമോദ്,
ലത്തീഫ് -പി.എ എന്നിവർ നേതൃത്വം
നൽകി.
