കൽപ്പറ്റ: പ്രൊവിഡന്റ് ഫണ്ട് പെൻഷനേഴ്സ് അസോസിയേഷൻ രാജ്യവ്യാപകമായി നടത്തിവരുന്ന സമരത്തിന്റെ ഭാഗമായി കൽപ്പറ്റ പി എഫ് ഓഫീസിനു മുന്നിൽ മൂന്നാം ദിവസവും സമരം നടന്നു. ഐഎൻടിയുസി വയനാട് ജില്ലാ പ്രസിഡണ്ട് പി പി ആലി ധർണാ സമരം ഉദ്ഘാടനം ചെയ്തു. പി എഫ് പി എ വയനാട് ജില്ലാ പ്രസിഡണ്ട് സി എം ശിവരാമൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പിഅപ്പൻ നമ്പ്യാർ, പി കെ അനിൽകുമാർ എച്ച്എംഎസ്, കെ കൃഷ്ണകുമാർ എഐടിയുസി, സി എച്ച് മമ്മി സിഐടിയു എന്നീ ട്രേഡ് യൂണിയൻ നേതാക്കൾ സംസാരിച്ചു എ സോമൻ നന്ദി രേഖപ്പെടുത്തി. ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള പെൻഷൻകാർ പങ്കെടുത്തു.
ഫോട്ടോ അടിക്കുറിപ്പ്-01
പ്രൊവിഡന്റ് ഫണ്ട് പെൻഷനേഴ്സ് അസോസിയേഷൻ കൽപ്പറ്റ പി എഫ് ഓഫീസിനു മുന്നിൽ നടത്തിയ മൂന്നാം ദിവസ സമരം ഐഎൻടിയുസി വയനാട് ജില്ലാ പ്രസിഡണ്ട് പി പി ആലി ഉദ്ഘാടനം ചെയ്യുന്നു.
11-02-2026 K.P.Haridas,Photoworld,Kalpetta-Mob-9387412551

By ONLINE

Leave a Reply

Your email address will not be published. Required fields are marked *