മാനന്തവാടി: ഇന്ത്യൻ ഭരണഘടനാ വിഭാവനം ചെയ്യുന്ന മൗലികാവകാശങ്ങൾ ഓരോന്നായി കവർന്നെടുക്കപ്പെട്ടു കൊണ്ടിരിക്കുന്ന വർത്തമാന ഇന്ത്യൻ സാഹചര്യത്തിൽ അവകാശ നിഷേധങ്ങൾക്കെതിരെ
സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (SDPI) സംസ്ഥാനവ്യാപകമായി സംഘടിപ്പിക്കുന്ന മണ്ഡലം തല പൗരാവകാശ ജാഥയുടെ ഭാഗമായി എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫെബ്രുവരി 15,16 തിയ്യതികളിൽ പൗരാവകാശ ജാഥ സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റി.
ജാഥ ജില്ലാ സെക്രട്ടറി ബബിത ശ്രീനു നയിക്കും.
മണ്ഡലം പ്രസിഡന്റ് സുലൈമാൻ വി വൈസ് ക്യാപ്റ്റനാവും.
15 ന് രാവിലെ 9 മണിക്ക് പേര്യയിൽ നിന്നും തുടക്കമാവുന്ന ജാഥ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ച് 16 ന് വൈകുന്നേരം തലപ്പുഴയിൽ സമാപിക്കും.
പൗരൻമാരെ വോട്ടവകാശം അട്ടിമറിക്കപ്പെടുന്നതും, സാധാരണക്കാരന്റെ കുടിലുകൾക്ക് മുകളിൽ ബുൾഡോസറുകൾ കയറിയിറങ്ങുന്നതും, നീതി തേടുന്നവർ അന്യായമായി തടവറകളിൽ അടയ്ക്കപ്പെടുന്നതും ഉൾപ്പെടെ നിരവധി അവകാശ നിഷേധങ്ങൾക്കെതിരെയുള്ള ശക്തമായ പ്രതിഷേധമായി ഈ പൗരാവകാശ ജാഥ മാറുമെന്നും
ജില്ലാ പ്രസിഡന്റ് എ. യൂസുഫ്, ജലീൽ സഖാഫി,എസ് മുനീർ, സൽമ അഷ്‌റഫ്,സൽമ അഷ്‌റഫ്, നൗഫൽ പി.കെ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ അഭിസംബോധന ചെയ്യുമെന്നും കമ്മിറ്റി കൂട്ടിച്ചേർത്തു.
യോഗത്തിൽ മണ്ഡലം പ്രസിഡന്റ് വി സുലൈമാൻ അധ്യക്ഷത വഹിച്ചു.
മണ്ഡലം സെക്രട്ടറി സജീർ എം ടി, നൗഫൽ പി കെ, കുഞ്ഞബ്ദുല്ല എം ടി തുടങ്ങിയവർ ഡാംസാരിച്ചു.
