മാനന്തവാടി: വരയിലും നാട്യത്തിലും, ഭാവത്തിലും അരങ്ങിൽ താളം തീർത്ത കുരുന്നുകൾ നിലാവായി പെയ്തിറങ്ങി. കണിയാരം
സെന്റ് ജോസഫ് ടി.ടി ഐയിലെ മൂന്ന് വേദികളിലായി നിറഞ്ഞാടിയ 21 സ്ഥാപനങ്ങൾ മാറ്റുരച്ച സഖ്യം ജില്ല നഴ്സറി കലോത്സവത്തിൽ 76 പോയന്റ് നേടി പനമരം ബാല്യ കലാ കിരീടം വാനിലുയർത്തി. ഇ.കെ മാധവൻ മെമ്മോറിയൽ എവറോളിംഗ് ട്രോഫി ക്രെസന്റിന് നെഴ്സറി കലോത്സവത്തിലെ കന്നി കിരീടമായി.56 പോയന്റ് നേടിയ സെന്റ് ആൻസ് വെള്ളമുണ്ട കരുത്ത് കാട്ടി രണ്ടാം സ്ഥാനത്തിനുള്ള സ്‌പെയ്സ് വെൽ കൊച്ചിൻ എവറോളിംഗ് കരസ്ഥമാക്കി.W.M.O വെള്ളമുണ്ടക്കാണ് മൂന്നാം സ്ഥാനം.
പരിപാടിയുടെ ഉദ്ഘാടനം സെന്റ് ജോസഫ് ടി.ടി.ഐ മാനേജർ റവ.ഫാദർ വി.എസ്.ജോസഫ് ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് റിൻഷ ഫാത്തിമ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി വിഹുസൈൻ സ്വാഗതം പറഞ്ഞു. അജീബ് കോമാച്ചി മുഖ്യാതിഥി ആയിരുന്നു. പ്രിൻസിപ്പാൾ കെ.ജി ബെന്നി സന്ദേശം നൽകി.
സമാപന സമ്മേളനം മാനന്തവാടി നഗരസഭ ചെയർ പേഴ്സൺ ജേക്കബ് സെബാസ്‌റ്റ്യൻ
ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ കെ. ഉസ്മാൻ അധ്യക്ഷത വഹിച്ചു. സഖ്യം സംസ്ഥാന വൈസ് പ്രസിഡന്റ് നെഹ്‌ല ഫാത്തിമ അനുമോദന പ്രസംഗം നടത്തി.
മാനന്തവാടി നഗരസഭ കൗൺസിലർ റസീന സിദ്ദീഖ് സമ്മാന വിതരണം നടത്തി. ക്രെസന്റ് സഖ്യം സഹകാരി റിനിഷ സ്ഫീഖ്, W.M.O സഹകാരി എം ശശി മാസ്റ്റർ, ശിഹാബ് മലബാർ, സോന മരിയ ഫ്രാൻസീസ്, നസീമ അഷറഫ്, ജിതേഷ് കുര്യാക്കേസ്, മനു ഒഴക്കോടി, കെ.ആർ ദിവ്യ ഭാരവാഹികളായ അഭിജിത് കെ ഷിനോജ്, അസ്സറൈഖ, ഡോണ മേരി ഫ്രാൻസീസ്, മീൻ ഹ സിയ, അയാന ഫാത്തിമ, മാർട്ടിൻ നി ദാൽ, അതില ഫാത്തിമ പ്രസംഗിച്ചു. എ.കെ ഷാനവാസ്, മനോജ് കുമാർ പൂളക്കൽ, സ്വപ്ന ആന്റണി മത്സരാവലോകനം നടത്തി. ആയിഷ സൻഹയുടെ പ്രാർത്ഥനയോട് കൂടിയാണ് പരിപാടി ആരംഭിച്ചത്. എ.കെ ഷാനവാസ്, മനോജ് കുമാർ പൂളയ്ക്കൽ, മജീത് തെനേരി, സ്വപ്ന ആന്റണി, എം.എസ് നീന, സാഗര എൻ ഷാജി, കെ.ആർ ആദിത്യ എന്നിവർ വിധികർത്താക്കളായിരുന്നു.
പരിപാടിക്ക്
ഷിഫ ഫാത്തിമ, ആയിഷ ലിയാന, ഇഫ മറിയം , ലിബ ഫാത്തിമ, എം.എസ് അനാമിക, അന്ന വർഗ്ഗീസ്, എ.പി അയാൻ അബ്ദുള്ള നേതൃത്വം നൽകി.
