കൽപ്പറ്റ : കേരളത്തിലെ സഹകരണ മേഖലയിലെ ജീവനക്കാരുടെ നിരവധി ആവശ്യങ്ങൾ നടപ്പിലാക്കണമെന്നാവശ്യപെട്ടു കൊണ്ട് സി ഇ ഒ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വന പ്രകാരം വയനാട് ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ ഓഫീസിലേക്ക് കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ ജില്ലാ കമ്മിറ്റി മാർച്ചും ധർണ യും നടത്തി….
സഹകരണ ജീവനക്കാരുടെ ശമ്പളപരിഷകരണ നടപടികൾ ഊർജിതമാക്കുക, അന്യായമായ ക്ലാസിഫിക്കേഷൻ മാനദണ്ഡങ്ങൾ ലഘുകരിക്കുക, സഹകരണ മേഖലയിൽ മെഡി സെപ് പദ്ധതി ഉടൻ നടപ്പിലാക്കുക, പെൻഷൻ ഇൻസെന്റീവ് വിതരണത്തിലെ കാല താമസം ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടായിരുന്നു ധർണ സമരം..
സി ഇ ഒ സംസ്ഥാന വൈസ് പ്രസിഡന്റ് റഫീഖ് കെ. കെ സി ഉത്ഘടനം ചെയ്തു.. ജില്ലാ പ്രസിഡന്റ് ഷംസുദ്ധീൻ കെ അധ്യക്ഷനായിരുന്നു…
സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ. നിസാർ മുട്ടിൽ മുഖ്യപ്രഭാഷണം നടത്തി… അബ്ദുള്ള വി, പി ഷംസുദ്ധീൻ മടക്കിമല, എന്നിവർ പ്രസംഗിച്ചു..
ആമിന വെള്ളമുണ്ട, കെ റഫീഖ്, ജാഫർ വെങ്ങപ്പള്ളി, അജ്നാസ് വി, സിദ്ധീഖ് കെ, എന്നിവർ നേതൃത്വം നൽകി.. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടുള്ള നിവേദനം ജില്ലാ ജോയിന്റ് രജിസ്ട്രാർ മുഖേന സഹകരണ വകുപ്പ് മന്ത്രിക്കു കൈമാറി…..
