മേപ്പാടി: കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് 2025 – 26 വാർഷിക പദ്ധതിയിൽ 8 ലക്ഷം രൂപ വകയിരുത്തി പ്രവൃത്തി പൂർത്തീകരിച്ച തലക്കൽ – പുല്ലൂർകുന്ന് റോഡ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി.വി സുധ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അരുൺ ദേവ് അധ്യക്ഷത വഹിച്ചു. മുൻ ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ഫൗസിയ ബഷീർ, പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സി.ടി. ഹുനൈസ് , വൈസ് പ്രസിഡന്റ് കെ.കെ. കുഞ്ഞിമുഹമ്മദ്, വാർഡ് എഡിഎസ് സറീന സെയ്ത് , ശാഖ ലീഗ് സെക്രട്ടറി അഷ്റഫ് കാരാടൻ, സമദ് പൂവിൽ, സി. സുലൈമാൻ, ഷമീർ എസ്, സദ്ധീഖ് ചീരങ്ങൻ , മുഹമ്മദ് പന്തളംകുന്നൻ, സൈതാലി കണ്ണാടൻ, ഇസ്മായിൽ എന്നിവർ സംസാരിച്ചു.
