പുൽപ്പള്ളി: വയനാട്ടിലെ കുടിയേറ്റ മേഖലയും, വന്യമൃഗശല്യത്താലും പൊറുതിമുട്ടുന്ന പ്രദേശവുമാണ് പെരിക്കല്ലൂർ. മുള്ളൻകൊല്ലി ,പുൽപ്പള്ളി, പൂതാടി പഞ്ചായത്തിലെ ജനങ്ങൾക്ക് ഏറ്റവും ആത്യാവശ്യവുമായ മൂന്ന് സർവീസുകൾ ആയിരുന്നു. 03.30am പെരിക്കല്ലൂർ -പാലാ സൂപ്പർഫാസ്റ്റ് പുലർച്ചെ പെരിക്കല്ലൂർ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജിൽ പോകേണ്ട രോഗികൾക്കും, മേൽ പഞ്ചായത്തിലെ പ്രദേശവാസികൾക്ക് തങ്ങളുടെ സ്വദേശത്തേക്ക് പോകാനും വളരെ ഉപകാരപ്രദവുമായിരുന്നു. പെരിക്കല്ലൂർ നിന്നും പാലായ്ക്ക് ദിനംപ്രതി ദീർഘദൂര ടിക്കറ്റ് ഇല്ല എന്ന വ്യാജ മാനദണ്ഡം ഉപയോഗിച്ച് കിഫ് കോൺ എന്ന ഏജൻസി മുഖാന്തിരം കള്ളക്കണക്ക് ഉണ്ടാക്കി ഈ പ്രദേശവാസികളോട് പ്രതികാരം തീർത്തത്. പെരിക്കല്ലൂരിനും ബത്തേരിക്കുമിടയിൽ ബത്തേരി , കോഴിക്കോട് മെഡി: ക്കൽ കോളേജ്, തൃശൂർ, മൂവാറ്റുപുഴ എന്നിങ്ങനെ നിരവധി യാത്രക്കാരും, സുൽത്താൻ ബത്തേരിയിലേക്ക് ആദ്യത്തെ കണക്ടിവിറ്റി സർവീസുമായിരുന്നു. ഒരിക്കലും ഈ സർവ്വീസ് നഷ്ടമല്ല. ഈ സർവീസ് സുൽത്താൻ ബത്തേരിയായി മാറ്റിയ ശേഷം 15000 രൂപയോളം പ്രതിദിനം നഷ്ടമാണ്. 09.30 am പാലാ- പെരിക്കല്ലൂർ SFP ആയി ഓടിയിരുന്നപ്പോൾ Collection #22/01/2024(Mon): 43300 #23/01/2024(Tue): 28800 #24/01/2024(Wed): 26600. #25/01/2024(Thu): 26500. #26/01/2024. (Fri):35500 #27/01/2024(Sat): 40000 #28/01/2024(Sun): 41700 #29/01/2024(Mon): 45500 ….. 09.30 am പാലാ- ബത്തേരി ആയ ശേഷം. #30/01/2024(Tue): 32900 #31/01/2024(Wed): 25800. #01/02/2024(Thu): 22000 #02/02/2024(Fri): 24300 #03/02/2024(Sat): 33300 #04/02/2024(Sun): 28200. കോട്ടയം ഡിപ്പോയിൽ നിന്നും ബഹു: ഹൈക്കോടതി വിധി പ്രകാരം ഓടിയിരുന്ന 05.45pm പെരിക്കല്ലൂർ -എറണാകുളം-പിറവം -കോട്ടയം സൂപ്പർ എക്സ്പ്രസ്സ് മുൻ കെ.എസ്.ആർ.ടി.സി സി.എം.ഡി ബിജു പ്രഭാകരൻ 20 ശതമാനം നിരക്ക് കുറച്ച് സർവീസ് നടത്തിയപ്പോൾ ഉണ്ടായിരുന്ന കലക്ഷൻ റിപ്പോർട്ട് എടുത്ത് സർവീസ് നിർത്തലാക്കി. ബഹു: ഹൈക്കോടതി വിധിയെ മാനിക്കാതെ ഗതാഗത വകുപ്പ് മന്ത്രി നിർത്തിയ സർവ്വീസുമാണ്. 09.30 pm പെരിക്കല്ലൂർ – അടൂർ സൂപ്പർ ഡീലക്സ് ഈ സർവ്വീസ് പെരിക്കല്ലൂർ നിന്നും അവസാന സർവീസും, എറണാകുളം ഭാഗത്തേക്കുള്ള ഏക സർവീസുമായിരുന്നു. പുൽപ്പള്ളി, പൂതാടി, മുള്ളൻകൊല്ലി പഞ്ചായത്തുകാർക്ക് രാത്രി കാലങ്ങളിൽ തങ്ങളുടെ നാട്ടിൽ വളരെ കുറഞ്ഞ നിരക്കും /സമയം കൊണ്ടും എത്തിപ്പെടുവാൻ ഉപകാരപ്രദമായിരുന്ന സർവീസായിരുന്നു. 09.30Pm പെരിക്കല്ലൂർ – അടൂർ ഡീലക്സ് ഈ സർവീസിന് പെരിക്കല്ലൂരിനും ബത്തേരിക്കുമിടയിൽ 1750 രൂപാ ഡീസൽ ചിലവ് വരുന്നു എന്ന് കിഫ് കോൺ എന്ന ഏജൻസി പറയുന്നു.എന്നാൽ പെരിക്കല്ലൂരിനും ബത്തേരിക്കുമിടയിൽ ദിനംപ്രതി 25 ഓളം കട്ട് ടിക്കറ്റുകൾ ബത്തേരി ,കോഴിക്കോട്, ഗുരുവായൂർ, എറണാകുളം, കോട്ടയം ആയി 3500 രൂപാ ലഭിച്ചിരുന്ന സർവീസുമാണിത്.പെരിക്കല്ലൂർ -എറണാകുളം 411 രൂപയും ,പെരിക്കല്ലൂർ -കോട്ടയം 501 രൂപയുമാണ് കെ.എസ്.ആർ.ടി.സിയുടെ ചാർജ്ജ് .എന്നാൽ ഈ സർവീസ് നിർത്തിയതോടു കൂടി 3 ഓളം സ്വകാര്യ സി.സി ബസുകൾ പെരിക്കല്ലൂർ നിന്നും ഓടാൻ തുടങ്ങി. പുൽപ്പള്ളി / പെരിക്കല്ലൂർ – എറണാകുളം 950 രൂപയും, പെരിക്കല്ലൂർ -കോട്ടയം 1000 രൂപയുമാണ് സ്വകാര്യ സി.സി ബസുകൾ വാങ്ങുന്നത്. ഈ ബസുകൾക്ക് തോന്നിയ സമയം, സർക്കാർ നിശ്ചയിച്ച നിരക്കുമല്ല വാങ്ങുന്നത്. പെരിക്കല്ലൂർ – അടൂർ സൂപ്പർ ഡീലക്സ് നിർത്തിയതിനു ശേഷം 30/01/2024 ന് നിയമസഭയിൽ വച്ച് ബഹു: ഡെപ്യൂട്ടി സ്പീക്കറും, ബഹു: ഗതാഗത വകുപ്പ് മന്ത്രിയും ചേർന്ന് നടന്ന യോഗത്തിൽ ഈ സർവിസ് പെരിക്കല്ലൂരായി പുന:രാരംഭിക്കാൻ ബഹു: ഗതാഗത വകുപ്പ് മന്ത്രി നിർദ്ദേശം നൽകുകയും 21/02/2024 നു ഈ സർവീസിൻ്റെ ഓൺലൈൻ റിസർവേഷൻ സുൽത്താൻ ബത്തേരിയായി നിജപ്പെടുത്തുകയും .22/02/2024 ന് തിരുവനന്തപുരം കെ.എസ്.ആർ.ടി.സി ചീഫ് ഓഫീസ് സി.ടി.ഒ ഉദയകുമാർ അടൂർ എ.ടി.ഒ സാമുവലിനോട് ഈ സർവ്വീസ് സുൽത്താൻ ബത്തേരിയായി നിജപ്പെടുത്തുവാൻ ഫോണിൽക്കൂടി നിർദ്ദേശം നൽകി. 30/01/2024 ലെ ഗതാഗത വകുപ്പ് മന്ത്രിയുടെ ഓഫീസിൽ നിന്നും ബഹു: ഡെപ്യൂട്ടി സ്പീക്കറുമായുള്ള മീറ്റിംങ്ങിൻ്റെ മിനിട്സ് പോലും ഡെപ്യൂട്ടി സ്പീക്കറുടെ ഓഫീസിൽ നിന്നും ആവശ്യപ്പെട്ടിട്ടുപോലും ഗതാഗത വകുപ്പ് മന്ത്രിയുടെ ഓഫീസിൽ നിന്നും നൽകിയിട്ടില്ല. ഒരു ജന പ്രതിനിധി ആവശ്യപ്പെട്ടിട്ടുപോലും വളരെ ധിക്കാരപരമായാണ് ഗതാഗത വകുപ്പ് മന്ത്രി പെരിക്കല്ലൂർ എന്ന പ്രദേശത്തോട് പെരുമാറുന്നത്. “പെരിക്കല്ലൂർ ഭൂപടത്തിൽ തപ്പണം” എന്ന ഗതാഗത വകുപ്പ് മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ ഈ പഞ്ചായത്തിലെ രാഷ്ട്രീയ ഭേദമന്യേ എല്ലാ പൊതുപ്രവർത്തകരും പ്രതികരിച്ചതിൻ്റെ പ്രതികാരവും, പകയുമാണ് ഗതാഗത വകുപ്പ് മന്ത്രി തീർക്കുന്നത്.ശരിയും ഈ സർവ്വീസ് മന:പൂർവ്വം വരുമാനമുണ്ടായിട്ടുപോലും റദ്ദുചെയ്തതാണ്. കൂടാതെ പെരിക്കല്ലൂർ നിന്നും ഓടിയിരുന്ന 04.30 am പെരിക്കല്ലൂർ – കോഴിക്കോട് ടി.ടി (കൽപ്പറ്റ ഡിപ്പോ ),05.45am പെരിക്കല്ലൂർ -വടകര എൽ.എസ്സ് (വടകര ഡിപ്പോ ) ,06.00am പെരിക്കല്ലൂർ – കോഴിക്കോട് ടി.ടി (ബത്തേരി ഡിപ്പോ ),06.30am പെരിക്കല്ലൂർ – കോഴിക്കോട് ഫാസ്റ്റ് (ബത്തേരി ഡിപ്പോ )07.30am പെരിക്കല്ലൂർ -കായംകുളം ( ബത്തേരി ഡിപ്പോ ),08.20am പെരിക്കല്ലൂർ – കോഴിക്കോട് ടി.ടി (കൽപ്പറ്റ ഡിപ്പോ ),03.30pm പെരിക്കല്ലൂർ – പയ്യന്നൂർ ടി.ടി ( മാനന്തവാടി ഡിപ്പോ )05.30pm പെരിക്കല്ലൂർ – എരുമേലി സൂപ്പർ ഫാസ്റ്റ് (ബത്തേരി ഡിപ്പോ ),06.00pm പെരിക്കല്ലൂർ -കോട്ടയം എക്സ്പ്രസ്സ് ( കോട്ടയം ഡിപ്പോ ബഹു: ഹൈക്കോടതി വിധി പ്രകാരം ഓടിയ സർവ്വീസ് ) 11ഓളം കെ.എസ്.ആർ.ടി.സി സർവീസുകളും നിർത്തലാക്കി. ഒരു നാടിനെ ഒറ്റപ്പെടുത്തുന്ന സമീപനമാണ് ഗതാഗത വകുപ്പ് മന്ത്രിയിൽ നിന്നും, കെ.എസ്.ആർ.ടി.സിയിൽ നിന്നും പെരിക്കല്ലൂർ നിവാസികൾക്ക് ലഭിച്ചത്. പെരിക്കല്ലൂർ സെൻ്റ് തോമസ് ഫോറോന ചർച്ച് കെ.എസ്.ആർ.ടി.സിക്കു വേണ്ടി പെരിക്കല്ലൂരിൽ ഒരേക്ര സ്ഥലം ഫ്രീയായും, ഒരേക്ര വിലയ്ക്കും നല്കിയും, 30 ബസുകൾ ഇടാനുള്ള യാർഡും ,20 ഓളം ജീവനക്കാർക്ക് താമസിക്കാനുള്ള സൗകര്യവും ചെയ്തിട്ടുമുണ്ട്. ഗതാഗത വകുപ്പ് മന്ത്രി പത്തനാപുരം മണ്ഡലത്തിലെ മാത്രം മന്ത്രി എന്ന ധാർഷ്ട്യവും, സത്യപ്രതിഞ്ജാലംഘനവുമാണ് നടത്തുന്നത്.യോഗത്തിൽ സുനിൽ.ഡി, വാഴയ്ക്കൽ, സാബു ശിശിരം, റോബിൻ പുൽപ്പള്ളി എന്നിവർ സംസാരിച്ചു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *