കല്‍പ്പറ്റ: മേപ്പാടി കുന്നമംഗലംവയലില്‍ വീടിന്റെ സ്ലാബ് ഇടിഞ്ഞ് തലയില്‍ വീണ് തൊഴിലാളി മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു.കടൂര്‍ സ്വദേശി കരിപ്പായി അസീസാണ്(52) മരിച്ചത്. പൂത്തെകാല്ലി സ്വദേശി ദേവരാജിനാണ് പരിക്ക്. ഇന്നു രാവിലെ 11 ഓടെയാണ് അപകടം. മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് അസീസിന്റെ മരണം സ്ഥിരീകരിച്ചത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ ദേവരാജ് ചികിത്സയിലാണ്.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *