മേപ്പാടി: മേപ്പാടി ചൂരല്‍മല മെയിന്‍ റോഡില്‍ കാട്ടാന ആക്രമണത്തില്‍ മരണപ്പെട്ട ജെസ്സിയുടെ വീട് ബദ്‌റുല്‍ ഹുദ ജനറല്‍ സെക്രട്ടറിയും സാമൂഹ്യ പ്രവര്‍ത്തകനുമായ പി. ഉസ്മാന്‍ മൗലവി സന്ദര്‍ശിച്ചു. ഭര്‍ത്താവുമൊന്നിച്ച് ജോലിക്ക് പോകുന്ന സമയത്തുണ്ടായ ഈ സംഭവം അത്യന്തം വേദനാജനകമാണെന്ന് അദ്ദേഹം പറഞ്ഞു. ജെസ്സിയുടെ ഭര്‍ത്താവ് ഷാജിയെയും മക്കളെയും നേരില്‍ കണ്ട് അദ്ദേഹം അനുശോചനവും ദുഃഖവും അറിയിച്ചു. ബദ്‌റുല്‍ ഹുദാ മാനേജര്‍ നസീര്‍ കോട്ടത്തറയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് വളരെ പെട്ടെന്ന് ഫലപ്രദമായ ഇടപെടലുകള്‍ ഉണ്ടാവണമെന്ന് ഉസ്മാന്‍ മൗലവി ആവശ്യപ്പെട്ടു.

By admin

Leave a Reply

Your email address will not be published. Required fields are marked *