പനമരം: എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളേയും, എവറസ്റ്റ് കൊടുമുടി കീഴടക്കിയ സുഹറ സിറാജിനേയും പനമരം മഹല്ല് പ്രവാസി കൂട്ടായ്മയുടേയും, പച്ചിലക്കാട് ക്രിയേറ്റീവ് ടെക് കമ്പനിയുടേയും നേതൃത്വത്തില്‍ കണിയാമ്പറ്റ ഗവ.വൃദ്ധസദനത്തില്‍ വെച്ച് അനുമോദനയോഗം സംഘടിപ്പിച്ചു. അനുമോദന യോഗത്തെ തുടര്‍ന്ന് വൃദ്ധ സദനത്തിലെ അന്തേവാസികള്‍ക്ക് സ്‌നേഹ സദ്യയും, ഗാനസ്‌നധ്യയും ഒരുക്കി.
ചിത്രമൂല വൃദ്ധ സദനത്തില്‍ വെച്ചു നടന്ന ചടങ്ങ് അഷറഫ് ഫൈസി ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ നാസര്‍ അറങ്ങാടന്‍ അധ്യക്ഷത വഹിച്ചു.

ക്രിയേറ്റീവ് ടെക് എം.ഡി. നൗഷാദ് സി പി, പൊരളോത്ത് അഹമ്മദ് ഹാജി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടിഎസ് ദിലീപ് കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റഷീന സുബൈര്‍, ബ്ലോക്ക് മെമ്പര്‍ സി.എച്ച്. ഫസല്‍, സന്ധ്യ ലിഷു,
കോവഷാജഹാന്‍, ഡി. അബ്ദുള്ള ഹാജി, എം.കെ അബ്ദുല്‍നാസര്‍, ടി ഖാലിദ് തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *