കമ്പളക്കാട്: എന്‍.ജി സോമനാഥ് & ലളിത സോമനാഥ് (യുഎസ്എ) എന്നിവരുടെ പേരില്‍ മനു കാലിക്കറ്റ് സ്‌പോണ്‍സര്‍ ചെയ്ത മാരുതി വാന്‍ സ്‌നേഹ പാലിയേറ്റീവ് കെയറിന്റെ ഹോം കെയര്‍ യൂണിറ്റിനു വേണ്ടി നല്‍കി. ചടങ്ങിന്റെ ഉദ്ഘാടന കര്‍മ്മം മനു കാലിക്കറ്റ് നിര്‍വഹിച്ചു.ഡോ.അമ്പി ചിറയില്‍ മുഖ്യപ്രഭാഷണം നടത്തി.കെവിവിഇഎസ് കമ്പളക്കാട് യൂണിറ്റ് കമ്മിറ്റി, ഡബ്ല്യുഐപി വയനാട് ജില്ലാ കമ്മിറ്റി, നവോദയ ഗ്രന്ഥശാല, യാസ് ക്ലബ്ബ്, പള്ളി കമ്മിറ്റി ഭാരവാഹികള്‍, റഹ്മ ചാരിറ്റി, കമ്പളക്കാട് വ്യാപാരികള്‍, ബിസ്മി ചാരിറ്റി ഭാരവാഹികള്‍, കെവിവിഇഎസ് യൂത്ത് വിങ്ങ് കമ്പളക്കാട്, കണിയാമ്പറ്റ പഞ്ചായത്ത് പാലിയേറ്റീവ് ടീം, പെന്‍ഷനേഴ്‌സ് യൂണിയന്‍ ടീം, വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക നേതാക്കളും, മെമ്പര്‍മാരും ചടങ്ങില്‍ പങ്കെടുത്തു.

ചന്ദ്രശേഖരന്‍ വെള്ളമുണ്ട (ഡബ്ല്യുഐപി വയനാട് ഇനീഷ്യേറ്റീവ് ഇന്‍ പാലിയേറ്റീവ് ജില്ലാ സെക്രട്ടറി), ഇ.സി ഉസ്മാന്‍ (സ്‌നേഹ പാലിയേറ്റീവ്)
അഷ്‌റഫ് മണ്ണില്‍ കടവന്‍ (റഹ്മ ഖത്തര്‍ ചാരിറ്റി),ഇ.രവീന്ദ്രന്‍ (കെവിവിഇഎസ് കമ്പളക്കാട് യൂണിറ്റ് ട്രഷറര്‍),അബ്ദുസമദ് മുസ്ലിയാര്‍ (കണിയാമ്പറ്റ മസ്ജിദ്), സിന്ധു(കണിയാമ്പറ്റ പഞ്ചായത്ത് പാലിയേറ്റീവ് നഴ്‌സ്) ആനി ടീച്ചര്‍ (സ്‌നേഹ പാലിയേറ്റീവ്)അസ്ലം ബാവ (കെവിവിഇഎസ് കമ്പളക്കാട് യൂണിറ്റ് പ്രസിഡണ്ട്)ഷൈജല്‍ കുന്നത്ത് (യാസ് ക്ലബ്ബ് കമ്പളക്കാട്മുത്തലിബ് ലിച്ചി (കെവിവിഇഎസ് യൂത്ത് വിങ്ങ് കമ്പളക്കാട്)ഫൈസല്‍ പറളിക്കുന്ന് (വര്‍ക്ക് ഷോപ്പ് അസോസിയേഷന്‍ കമ്പളക്കാട് )
വി പി ഷുക്കൂര്‍ ഹാജി (കമ്പളക്കാട് മഹല്ല് കമ്മിറ്റി),പി പി കാസിം (നവോദയ ഗ്രന്ഥശാല കമ്പളക്കാട് ), കെ.ടി റസാക്ക് (ബിസ്മി ചാരിറ്റി കമ്പളക്കാട് )അജു സിറാജ്, ദീപു കമ്പളക്കാട് (എംഎസ്എഫ് കമ്പളക്കാട് യൂണിറ്റ്), മോഹനന്‍ മാഷ്,അബൂബക്കര്‍, മൊയ്തീന്‍ ആടചഘ, ബഷീര്‍ എം.കെ, (സ്‌നേഹ പാലിയേറ്റീവ്), കൃഷ്ണാനന്ദ് കരണി
കരുണന്‍ (പെന്‍ഷനേഴ്‌സ് യൂണിയന്‍), ആന്റണി,സനിത പ്രകാശന്‍ (സ്‌നേഹ പാലിയേറ്റീവ്) തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

ചടങ്ങില്‍ കെവിവിഇഎസ് കമ്പളക്കാട് യൂണിറ്റ് കമ്മിറ്റി വാഹനത്തിന് ഫുള്‍ ടാങ്ക് പെട്രോള്‍ ഓഫര്‍ ചെയ്തു.പി മൊയ്തുട്ടി മാഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഷമീര്‍ സുല്‍ത്താന്‍ സ്വാഗതവും, എം.കെ ഉഷാകുമാരി ടീച്ചര്‍ നന്ദിയും പറഞ്ഞു

By admin

Leave a Reply

Your email address will not be published. Required fields are marked *