ആലപ്പുഴയിൽ ഗൺമാൻമാരുടെ മർദ്ദനം. പ്രതികളെ നോട്ടിസ് നൽകി വിട്ടയച്ചു.മൂന്നു ദിവസത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി. ചോദ്യം ചെയ്യലിനോട് പൂർണമായി സഹകരിച്ചു എന്ന് അനിൽ കല്ലിയൂർ പറഞ്ഞു. സത്യങ്ങൾ എസ്ഐടിയോട് പറഞ്ഞു. മൂന്നു ദിവസത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി.ആവശ്യമെങ്കിൽ അറസ്റ്റ് ചെയ്യാമെന്ന് കോടതി നിർദേശിച്ചിരുന്നു.
അക്രമത്തിന് പിന്നിൽ ആസൂത്രിതമായ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് കണ്ടെത്താൻ പ്രത്യേക ചോദ്യാവലി തയാറാക്കിയാണ് എസ്ഐടി ചോദ്യം ചെയ്യൽ നടത്തിയത്. ഇന്നലെ പ്രതികളെ വെവ്വേറെ ഇരുത്തി ചോദ്യം ചെയ്തിരുന്നു.
പ്രത്യേക അന്വേഷണ സംഘം തലവൻ എ.പി. ഷൗക്കത്തലി, അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു കെ. പൗലോസ് എന്നിവരുടെ നേതൃത്വത്തിലാണ് നടപടികൾ പുരോഗമിക്കുന്നത്. ഇന്നലെ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിരുന്നില്ല. ഇന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയാലും, കോടതി നിർദ്ദേശപ്രകാരം മുൻകൂർ ജാമ്യമുള്ളതിനാൽ ഒരു ലക്ഷം രൂപയുടെ ബോണ്ടിലും രണ്ട് ആൾ ജാമ്യത്തിലും ഇവരെ വിട്ടയക്കേണ്ടി വരും.
