വിമാനം താഴ്ന്നു പറന്നു, നെടുമ്പാശ്ശേരിയിൽ വീടിന്റെ മേൽക്കൂര തകർന്നു. ശാന്തിനഗർ സ്വദേശി കാട്ടുപ്പറമ്പിൽ വീട്ടിലെ മേൽക്കൂരയാണ് തകർന്നത്. സൈമൺ കെ.ജെ യുടെ വീടിന്റെ മേൽക്കൂരയാണ് തകർന്നത്. രാവിലെ 8.30 നാണ് വിമാനം താഴ്ന്നു പറന്നത്. അപകട സമയത്ത് വിട്ടുടമയും ഭാര്യയും വീട്ടിലുണ്ടായിരുന്നു. ഓട് വീണ് സൈമണിൻ്റെ തോളിന് പരുക്കേറ്റു. സിയാൽ അധികൃതരെ വിവരം അറിയിച്ചതായി കുടുംബം വ്യക്തമാക്കി.
രണ്ട് വര്‍ഷം മുൻപും സൈമണിന്‍റെ വീട്ടിലേക്ക് ഇത്തരത്തിൽ വിമാനം താഴ്ന്നുപറന്നിട്ടുണ്ട്. കഴിഞ്ഞ മാസവും സമാന സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങാനെത്തിയ വിമാനം അസാധാരണമായി താഴ്ന്നുപറന്നതിനെ തുടര്‍ന്ന് വീടിന്‍റെ മേല്‍ക്കൂരയിലെ ഓടുകള്‍ പറന്നുപോയി.
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനായി വിമാനം ഒക്കല്‍ പ്രദേശത്തിന് മുകളിലൂടെ താഴ്ന്ന് പറന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. വിമാനം കടന്നുപോയതിന് പിന്നാലെ ഉണ്ടായ ശക്തമായ വായുസമ്മര്‍ദ്ദത്തിലും കാറ്റിലും വീടിന്‍റെ മേല്‍ക്കൂരയിലെ നൂറിലധികം ഓടുകള്‍ ഇളകി താഴെ പതിക്കുകയായിരുന്നു. സംഭവസമയത്ത് വലിയ ശബ്ദവും പ്രകമ്പനവും അനുഭവപ്പെട്ടതായും പ്രദേശവാസികള്‍ പറഞ്ഞു.
