മാനന്തവാടി: വൈദ്യുതി വകുപ്പിന്റെ ഉടമസ്ഥതയില്‍ കുഴിനിലം പുത്തന്‍പുരയിലുള്ള ഭൂമി മന്ത്രി സണ്ണി ജോസഫ് സന്ദര്‍ശിച്ചു. വയനാട് മെഡിക്കല്‍ കോളേജ് സ്ഥാപിക്കാന്‍ വൈദ്യുതി വകുപ്പിന്റെ കീഴില്‍ പുത്തന്‍പുരയിലുള്ള സ്ഥലം വിട്ടു നല്‍കണമെന്നാവശ്യപ്പെട്ട് ഉഷാ വിജയന് എം.എല്‍.എയും, മാനന്തവാടി നഗരസഭയും വിവിധ സംഘടനകളും മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് മന്ത്രി സ്ഥലം സന്ദര്‍ശിച്ചത്. ഉഷ വിജയന്‍ എം.എല്‍.എ. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമന്‍, തവിഞ്ഞാല്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.ജി. ബിജു, ബ്ലോക്ക് പഞ്ചായത്തംഗം ഒ.ടി. ഉനൈസ്, കൗണ്‍സിലര്‍ വി.യു ജോയി, എ.എം. നിഷാന്ത് എന്നിവരും ഒപ്പമുണ്ടായിരുന്നു.
