മൂളിത്തോട്: സംസ്ഥാന സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ശ്രേഷഠവിദ്യാലയ പുരസ്‌കാരത്തില്‍ സംസ്ഥാനത്ത് മൂന്നാം സ്ഥാനം നേടിയ എടവക മൂളിത്തോട് നാഷണല്‍ എഎല്‍പി സ്‌കൂളിനെ 20-ാ വാര്‍ഡ് മെമ്പര്‍ ജോര്‍ജ് പടകൂട്ടിലിന്റെ നേതൃത്വത്തില്‍ ആദരിച്ചു. സ്‌കൂളിനെ മികവുറ്റതാക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ച സ്‌കൂള്‍ ഹെഡ്മിട്രസ് സിസ്റ്റര്‍ സിനി ഫ്രാന്‍സിസ്, മറ്റ് അദ്ധ്യാപകര്‍ ,വിദ്യാര്‍ഥികള്‍, പിടിഎ ഭാരവാഹികള്‍ തുടങ്ങിയവരെ ചടങ്ങില്‍ അദ്ദേഹം അഭിനന്ദിച്ചു. 21-ാം വാര്‍ഡ് മെമ്പര്‍ എം.കെ ജയപ്രകാശ്, വാര്‍ഡ് കണ്‍വീനര്‍ റഫീഖ് കാഞ്ഞായി തുടങ്ങിയവര്‍ പ്രസംഗിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *