വെള്ളമുണ്ട: വയനാടിന്റെ മത സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ രംഗങ്ങളില്‍ നിസ്തുലമായസംഭാ വനയാണ് വയനാട് മുസ്ലിം യത്തീം ഖാന നിര്‍വഹിക്കുന്നതെന്നു ഡബ്ലൂ.എം.ഒ.വൈസ് പ്രസിഡന്റ് പി.കെ.അബൂബക്കര്‍. ഡബ്ലൂ.എം.ഒ.യുടെ വെള്ളമുണ്ട പഞ്ചായത്ത് വെല്‍ഫെയര്‍ കമ്മിറ്റി യോഗം ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.വയനാട് മുസ്ലിം ഓര്‍ഫനെജിന്റെ പ്രവര്‍ത്തനങ്ങള്‍ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ ഒക്ടോബറില്‍ നടക്കുന്ന കുടുംബ സന്ദര്‍ശനം വിജയിപ്പിക്കാന്‍ യോഗം തീരുമാനിച്ചു.പ്രസിഡന്റ് അത്തിലന്‍ ഇബ്രാഹിം ഹാജി അദ്ധ്യക്ഷത വഹിച്ചു.

ജനറല്‍ സെക്രട്ടറി ഉസ്മാന്‍ പള്ളിയാല്‍ സ്വാഗതം പറഞ്ഞു.അഹമ്മദ് മാസ്റ്റര്‍, സി.കെ.മായന്‍,പി.എ.ഗഫൂര്‍,സി.മമ്മുഹാജി,കെ.എം.അബ്ദുള്ള ഹാജി,ടി.നാസര്‍,മുരുട മൂസ്സഹാജി ,റഷീദ് മൗലവി തുടങ്ങിയവര്‍ സംസാരിച്ചു.പുതിയ ഭാരവാഹികളായി അത്തിലന്‍ ഇബ്രാഹിം ഹാജി (പ്രസിഡന്റ് ),ഉസ്മാന്‍ പള്ളിയാല്‍ (ജനറല്‍ സെക്രട്ടറി ),കെ.എം.അബ്ദുള്ള ഹാജി (ട്രെഷറെര്‍ )എം.മൂസ്സ ഹാജി,അലുവ മമ്മൂട്ടി,ടി.നാസര്‍,പി.ഒ.പോക്കര്‍ (വൈസ് പ്രസിഡന്റുമാര്‍)ആലമ്പടി റഫീഖ്,റഷീദ് മൗലവി,വി.ബഷീര്‍,പി.ഉസ്മാന്‍,(സെക്രെട്ടറിമാര്‍)തുടങ്ങിയവരെ തിരഞ്ഞെടുത്തു.ആലമ്പാടി റഫീഖ് നന്ദി പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *