വയനാട് റവന്യൂ ജില്ല സ്കൂൾ ഗെയിംസ് ജൂഡോ ചാമ്പ്യൻഷിപ്പ് കൽപ്പറ്റ എമിലി കെന്‍ യു റിയൂ കരാത്തെ സ്കൂളിൽ വച്ച് നടന്നു എൽ.എസ്.ജി.ഡി ഡെപ്യൂട്ടി ഡയറക്ടർ പിസി മജീദ് ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു കേരള ജൂഡോ അസോസിയേഷൻ സീനിയർ വൈസ് പ്രസിഡണ്ട് ഗിരീഷ് പെരുന്തട്ട സ്വാഗതം പറഞ്ഞു വയനാട് ഒളിമ്പിക് അസോസിയേഷൻ ജനറൽ സെക്രട്ടറി സലിം കടവൻ അധ്യക്ഷത വഹിച്ചു മിസ്റ്റർ വയനാട് ജാസിർ തുർക്കി മുഖ്യാതിഥി ആയിരുന്നു. റവന്യൂ സ്കൂൾ ഗെയിംസ് സെക്രട്ടറി പ്രശോഭ. ബൈജു പി സി നന്ദകിഷോർ പി ഗിരീഷ് ശ്യാം മോഹൻ സതീഷ് കുമാർ ടി വിനോദ് ജസ്റ്റിൻ സിജോ പീറ്റർ മനോജ് എന്നിവർ സംസാരിച്ചു
