പാടിച്ചിറ: മുള്ളൻകൊല്ലി പഞ്ചായത്തിലെ മുഴുവൻ പൊതുസ്ഥാപനങ്ങളും ഭിന്നശേഷി സൗഹൃദമാക്കുന്നതിന് ആവശ്യമായ നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്ന് ഡിഫറന്റിലി ഏബിൾഡ് പേഴ്സൺസ് വെൽഫെയർ ഫെഡറേഷൻ (ഡി.എ.ഡബ്ല്യു.എഫ്.) മുള്ളൻകൊല്ലി പഞ്ചായത്ത് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഭിന്നശേഷിക്കാരുടെ പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങൾ സമയബന്ധിതമായി ലഭ്യമാക്കാൻ അധികാരികൾ തയാറാകണമെന്നും സമ്മേളനം അഭ്യർഥിച്ചു.
പാടിച്ചിറ സെന്റ് സെബാസ്റ്റ്യൻസ് യു.പി. സ്കൂളിൽ നടന്ന സമ്മേളനം മുള്ളൻകൊല്ലി പഞ്ചായത്ത് പ്രസിഡന്റ് ലിസി സാബു ഉദ്ഘാടനം ചെയ്തു. സി. ടി. പൗലോസ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഇന്ദ്രൻ കെ. എൻ. സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ. യു. ഐസക് ആശംസകൾ അർപ്പിച്ചു. പുൽപ്പള്ളി മേഖല സെക്രട്ടറി കെ. ഡി. കുരിയാച്ചൻ സ്വാഗതവും ലൈസ ജോർജ് നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികളായി ലൈസ ജോർജ് (പ്രസിഡന്റ്), റെജി തോമസ് (സെക്രട്ടറി), വിജയൻ പി. ആർ. (ട്രഷറർ), മനോജ് കുമാർ (വൈസ് പ്രസിഡന്റ്), ശങ്കരൻകുട്ടി (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *