പുൽപ്പള്ളി: വിവാഹ വാഗ്ദാനം നല്‍കി വയോധികയെ പീഡിപ്പിക്കുകയും സ്വര്‍ണം കൈവശപ്പെടുത്തുകയും ചെയ്‌തെന്ന പരാതിയിൽ മദ്ധ്യവയസ്‌കന്‍ അറസ്റ്റില്‍. കല്‍പ്പറ്റ, മുണ്ടേരി, സുബ്രമഹ്ണ്യനെ(56)യാണ് പുൽപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ പി.ഡബ്ല്യൂ.ഡി ബില്‍ഡിംഗ് വിഭാഗത്തിലെ ഉദ്യോഗസ്ഥനാണ്. വിധവയായ പരാതിക്കാരിയെ പുനര്‍വിവാഹം ചെയ്യാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു പീഡനം. പരാതിക്കാരിയുടെ അഞ്ച് പവനോളം സ്വര്‍ണ്ണവും ഇയാള്‍ കൈക്കലാക്കിയതായി പരാതിയിൽ പറയുന്നു.
