വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ആത്മഹത്യാ പ്രതിരോധ ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി. ഒക്ടോബര്‍ 10 വരെ നീണ്ടുനില്‍ക്കുന്ന ക്യാമ്പയിന്‍ ജില്ലാ കളക്ടര്‍ വി ചെല്‍സസിനി ഉദ്ഘാടനം ചെയ്തു. മീനങ്ങാടി കമ്മ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കുട്ടികള്‍ക്കുള്ള സെല്‍ഫ് ഹെല്‍പ്പ് കാര്‍ഡ് ജില്ലാ കളക്ടര്‍ പ്രകാശനം ചെയ്ത് കുട്ടികളുടെ മാനസികാരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ അറിയിച്ചു. കുട്ടികളിലും കൗമാരക്കാരിലും ആത്മഹത്യാ പ്രവണത തടയുന്നതിനും അവര്‍ക്ക് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിനാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ തനു ജഗദീഷ് അധ്യക്ഷയായ പരിപാടിയില്‍ ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ കാര്‍ത്തിക അന്ന തോമസ്, കമ്മിറ്റി അംഗങ്ങളായ അഡ്വ. ജോയ് ജോസഫ്, അഡ്വ. ലീലാമ്മ വര്‍ഗ്ഗീസ്, പ്രൊട്ടക്ഷന്‍ ഓഫീസര്‍ മജേഷ് രാമന്‍, ഒ.ആര്‍.സി സൈക്കോളജിസ്റ്റ് ഹരിത പോള്‍, എം വിന്ദുജ, അശ്വതി, ആതിര, ജിലു എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *