മാനന്തവാടി: വയനാട് മെഡിക്കൽ കോളേജിലെ ലാബിൽ തൈറോയ്ഡ് അടക്കമുള്ള അടിസ്ഥാന പരിശോധനകൾ മുടങ്ങിയെന്നാരോപിച്ച് യുവമോർച്ച പ്രതിഷേധം. ടെസ്റ്റുകൾ നടത്താനുള്ള സൗകര്യങ്ങൾ അടിയന്തരമായി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രവർത്തകർ ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു.
ദിവസേന നൂറുകണക്കിന് സാധാരണക്കാർ ആശ്രയിക്കുന്ന ലാബിൽ അവശ്യ പരിശോധനകൾ പോലും നടക്കാത്തത് രോഗികളെ ദുരിതത്തിലാക്കുകയാണെന്ന് യുവമോർച്ച പ്രവർത്തകർ പറഞ്ഞു
