കൽപറ്റ:കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ രൂപീകരിച്ച ചെസ് ടെക്നിക്കൽ കമ്മിറ്റിയുടെയും ആക്ടീവ് പാസ്സ് മൊബൈൽ ആപ്പിൻ്റെയും നേതൃത്വത്തിൽ നടത്തിയ വയനാട് ജില്ല അണ്ടർ -19 ചെസ് ചാമ്പ്യൻഷിപ്പ് ജി.എച്ച്.എസ്.എസ് മീനങ്ങാടിയിൽ സമാപിച്ചു. ടൂർണമെന്റിലെ ഓപ്പൺ വിഭാഗത്തിലും ഗേൾസ് വിഭാഗത്തിലും ഫിഡേ റേറ്റഡ് താരങ്ങളായ മാനന്തവാടി ഗവ. എൻജിനീയറിങ് കോളേജിലെ ശ്രീരാഗ് പദ്മൻ ജി.എച്ച്.എസ്.എസ് മീനങ്ങാടിയിലെ അനുഷ എം.എസ് എന്നിവർ ചാമ്പ്യന്മാരായി . അനന്തനാരായൺ, ആദി ദിയാൻ ആർ.സി, അനുരാഗ് എം.എസ്, ജൊഹാന അജി, ദുർഗ.കെ. വി, ഇതൾ സൂസൺ എൽദോസ് എന്നിവരും കാഞ്ഞങ്ങാട് വെച്ച് നടക്കുന്ന സംസ്ഥാന അണ്ടർ- 19 ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടി. 47 കളിക്കാർ പങ്കെടുത്ത ടൂർണമെൻ്റ് വയനാട് വിമുക്തി മിഷൻ മാനേജർ സജിത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വിജയികൾക്ക് ട്രോഫികളും മെമൻ്റോകളും മെഡലുകളും നൽകി. വി. ആർ. സന്തോഷ് അധ്യക്ഷത വഹിച്ചു. പി. എസ് . വിനീഷ് , ആർ രമേഷ്, സുനിൽ എം. കെ എന്നിവർ സംസാരിച്ചു.
