മാനന്തവാടി-നോർത്ത് വയനാട് കോ:ഓപ്പറേറ്റീവ് റബ്ബർ ആൻഡ് അഗ്രികൾച്ചറൽ മാർക്കറ്റിംഗ് സൊസൈറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടിയിൽ ആരംഭിച്ച നീതി മെഡിക്കൽ സ്റ്റോർ 5 വർഷത്തെ സേവനം പൂർത്തീകരിച്ചു.അതിൻ്റെ ഭാഗമായി വിപുലമായി വാർഷിക ആഘോഷം നടത്തി.ആഘോഷങ്ങളുടെ ഭാഗമായി അടുത്ത ഒരു വർഷത്തിനിടയിൽ മെഡിക്കൽ ക്യാമ്പുകളും ആരോഗ്യബോധവൽക്കരണ സെമിനാറുകളും സംഘടിപ്പിക്കുന്നു. സംഘം വൈ:പ്രസിഡണ്ട് കടവത്ത് മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. പ്രസിഡണ്ട് ടി.എ.റെജി ഉദ്ഘാടനം ചെയ്തു.എ.പ്രഭാകരൻ മാസ്റ്റർ,കെ.ജെ.പൈലി,സി.പി. ശശിധരൻ,എക്കണ്ടി മൊയ്തുട്ടി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ സെൻമ മോയിൻ,സരസ്വതി എൻ.എം എന്നിവർ പ്രസംഗിച്ചു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *