പുൽപ്പള്ളി: വളർന്നുകൊണ്ടിരിക്കുന്ന ടൗണാണ് പുൽപ്പള്ളി. വിദ്യാഭ്യാസം, കച്ചവടം, ആശുപത്രി ആവശ്യങ്ങൾക്ക് നിരവധി യാത്രക്കാർക്ക് വളരെ ചുരുങ്ങിയ സമയം കൊണ്ട് മൈസൂർ, ബംഗളൂരു സിറ്റിയുമായി ബന്ധപ്പെടാനുള്ള റൂട്ടുമാണിത്.മഴ ശക്തമായാൽ ബൈരക്കുപ്പ പ്രദേശത്തുള്ള വിദ്യാർത്ഥികൾക്ക് മാസങ്ങളോളം പഠിപ്പ് മുടങ്ങുന്നു. അടിയൊഴുക്ക് അധികമുള്ള ഈ പുഴയിലൂടെ തോണിയാ ത്ര വളരെ ദുർഘടമാണ്. പഠിക്കാൻ പോകുന്ന കുരുന്നുകൾ ജീവൻ പണയം വച്ചാണ് ഈ പുഴയിലൂടെ മറുകര കടക്കുന്നത്. ഒരോ കാലങ്ങളിൽ വരുന്ന രാഷ്ട്രീയകക്ഷികൾ ഈ വിഷയം ഒരു വോട്ട് ബാങ്ക് തന്ത്രമായി ഉപയോഗിക്കുന്നു. ബൈരക്കുപ്പ പാലം വന്നാൽ വിദ്യാഭ്യാസ പരമായും, ആരോഗ്യപരമായും പിന്നോക്കം നിൽക്കുന്ന ബൈരക്കുപ്പമേഖലയിലെ ജനങ്ങൾക്കും, പുൽപ്പള്ളി, പൂതാടി, മുള്ളൻകൊല്ലി പഞ്ചായത്ത് പ്രദേശവാസികൾക്കും ഉപകാരമാണ്. ഈ വിഷയത്തിൽ മനുഷ്യാവകാശ കമ്മീഷൻ അടിയന്തിരമായി ഇടപെടണം. സുനിൽ.ഡി. വാഴയ്ക്കൽ, സാബു ശിശിരം എന്നിവർ സംസാരിച്ചു.
