മാനന്തവാടി – തോണിച്ചാൽ-പുതുശ്ശേരി വളവ് സർവ്വീസ് തിരിച്ചുവന്നു.
കേരളത്തിലെ എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നതോടെ
കെ.എസ്.ആർ.ടി.സി വളർച്ചയുടെ പാതയിലേക്ക് പതുക്കെ സഞ്ചരിക്കാൻ തുടങ്ങി.
കൂടുതൽ പുതിയ റൂട്ടുകൾ ആരംഭിക്കാനും നിർത്തൽ ചെയ്ത ചില ട്രിപ്പുകൾ പുനരാരംഭിക്കാനും
കെ.എസ്.ആർ.ടി.സി തയ്യറായി.
അതിന്റെ ഭാഗമായി എടവക പഞ്ചായത്തിലെ തോണിച്ചാൽ, പയങ്ങാട്ടിരി, പാല മുക്ക്, പള്ളിക്കൽ, കല്ലോടി, അയിലമൂല വഴി മുൻപ് നടത്തിയിരുന്ന മാനന്തവാടി – പുതുശ്ശേരി വളവ് സർവ്വീസ് പുനരാരംഭിക്കാൻ
പട്ടികജാതി, പട്ടികവർഗ്ഗ,പിന്നോക്ക ക്ഷേമ,വികസന വകുപ്പ് മന്ത്രി ഒ ആർ കേളുവിന്റെ
ഇടപെടലിന്റെ ഫലമായി
മാനന്തവാടി- പുതുശ്ശേരി വളവ്
സ്റ്റേ ബസ് യാഥാർത്ഥ്യമായി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി, എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ് കുട്ടി ബ്രാൻ, ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ കെ വിജയൻ,
മെമ്പർമാരായ ഷറഫുന്നിസ, ലിസ്സി ജോണി,
സി.സി.സുജാത
പൊതു പ്രവർത്തകൻ മനു ജി കുഴിവേലി,റിയാസ് ബാരിക്കൽ,തുറക്ക അന്ത്രൂട്ടി എന്നിവർ
പാലമുക്കിൽ വെച്ചു നടത്തിയ സ്വീകരണ പരിപാടിയിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
