കൽപ്പറ്റ : ജവഹർ ബാൽ മഞ്ച് വയനാട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ചാച്ചാജി ഗോൾഡ് മെഡൽ ചിത്രരചന മത്സരം ഒൿടോബർ 19ന് കൽപ്പറ്റയിൽ വച്ച് സംഘടിപ്പിക്കും. 7 വയസ്സു മുതൽ 18 വയസ്സ് വരെയുള്ള കുട്ടികൾക്ക് വിവിധ വിഭാഗങ്ങളിൽ മത്സരത്തിൽ പങ്കെടുക്കാം. ജില്ലാതല വിജയികൾക്ക് ക്യാഷ് അവാർഡുകളും പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റുകളും ഉണ്ടായിരിക്കുന്നതാണ്. ജില്ലാതല വിജയികളായ മുതിർന്ന കുട്ടികളെ സംസ്ഥാനതല മത്സരത്തിൽ പങ്കെടുപ്പിക്കും. മത്സരത്തിൽ പങ്കെടുക്കുന്നവർ നേരത്തെ രജിസ്റ്റർ ചെയ്യേണ്ടതാണ്.95 26184701,9048183656
