വടുവൻചാൽ – വികസന തുടർച്ചക്ക് , തുടരണം- യു ഡി എഫ് എന്ന മുദ്രാവാക്യവുമായി മൂപ്പൈനാട് പഞ്ചായത്ത് യൂത്ത് ലീഗ് ഗ്രാമയാത്ര ആരംഭിച്ചു. 3 ദിവസമായി പഞ്ചായത്തിൽ ഉടനീളം സഞ്ചരിച്ച് 17 ന് വൈകിട്ട് റിപ്പണിൽ സമാപിക്കും – നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് എം ബാപ്പുട്ടി ഹാജി ജാഥാ ക്യാപ്റ്റൻ സി ജാഫറിൻ പതാക നൽകി ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ എ കെ റഫീഖ് അദ്യക്ഷത വഹിച്ചു. ജില്ലാ ലീഗ് ഉപാദ്യക്ഷൻ യാഹ്യാഖാൻ തലക്കൽ മുഖ്യ പ്രഭാഷണം നടത്തി.പഞ്ചായത്ത് ലീഗ് പ്രസിഡണ്ട് എ.കെ സലീം , ജനറൽ സെക്രട്ടറി സി.ടി ഹുനൈസ്, എസ് ടി യു ജില്ലാ സെക്രട്ടറി അയ്യൂബ് പള്ളിയാൽ, ജാഥാ വൈസ് ക്യാപ്റ്റൻ റിയാസ് പാറോൽ , ഡയറക്ടർമാരായ പി കെ ലത്തീഫ്, പി പി ഗദ്ധാഫി , കോ-ഓർഡിനേറ്റർമാരായ ടി ഷംസുദ്ധീൻ , ഫായിസ് തലക്കൽ, ഹഫ്സൽ വട്ടത്തുവയൽ , പഞ്ചായത്ത് ലീഗ് ഭാരവാഹികളായ, കെ കെ കുഞ്ഞമ്മദ്, വി അബ്ദുള്ളക്കുട്ടി, പി. എം. എ കരീം, കബീർ പാടിവയൽ , കെ.ടി റസാഖ്, അസ്ക്കർ അലി, പിടി അഷ്റഫ്, ആലി വളവ്, എം സി മുഹമ്മദ് എന്നിവർ സംസാരിച്ചു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *