കട്ടക്ക്: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ടി20 പോരാട്ടം അല്‍പ്പ സമയത്തിനുള്ളില്‍ ആരംഭിക്കും. ടോസ് നേടി ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങിനയച്ചു. ലോകകപ്പിനു മുന്നോടിയായുള്ള മത്സരമെന്ന നിലയില്‍ പരമ്പര ഇരു ടീമുകള്‍ക്കും നിര്‍ണായകമാണ്. ഏകദിന പരമ്പര നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്.

അഞ്ച് മത്സരങ്ങളാണ് പരമ്പരയില്‍. ലോകകപ്പിന് മുമ്പ് ആകെ പത്ത് മത്സരങ്ങളാണ് ഇന്ത്യക്കുള്ളത്. ശേഷിച്ച അഞ്ച് കളി ജനുവരിയില്‍ ന്യൂസിലന്‍ഡിനെതിരെയാണ്. ഈ ടീം തന്നെയായിരിക്കും ലോകകപ്പിലും കളിക്കുകയെന്ന് സെലക്ഷന്‍ സമിതി വ്യക്തമാക്കിയിരുന്നു. ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ ഇന്ത്യയിലും ശ്രീലങ്കയിലുമായാണ് ലോകകപ്പ്.

ഇന്ത്യന്‍ ഇലവന്‍: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, ജിതേഷ് ശര്‍മ, അക്ഷര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിങ്, ജസ്പ്രിത് ബുംറ.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *