കോട്ടത്തറ : ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഒന്നാം ക്ലാസുകാർക്ക് വേണ്ടി കഥോത്സവം കുട്ടികളുടെ രചനകളുടെ പ്രകാശനം, പലഹാരമേള എന്നിവ സംഘടിപ്പിച്ചു. വൈത്തിരി ഉപജില്ല വിദ്യാഭ്യാസ ഓഫിസർ ടി. ബാബു പരിപാടി ഉദ്ഘാടനം ചെയ്തു കുഞ്ഞിതൾ എന്ന പത്രം, കുഞ്ഞിളം വരികൾ എന്ന കയ്യെഴുത്ത് മാസിക എന്നിവയുടെ പ്രകാശനവും നടന്നു. കൽപറ്റ എസ്ഡിഎംഎൽപി സ്കൂളിലെ റിട്ട. പ്രധാനാധ്യാപിക ബാലാംബിക കുട്ടികൾക്ക് വേണ്ടി കഥകൾ അവതരിപ്പിച്ചു. ഒന്നാം ക്ലാസിലെ കുട്ടികളോടൊപ്പം അവരുടെ രക്ഷിതാക്കൾക്കും കഥ പറയുന്നതിനായി കലോത്സവത്തിൽ അവസരം നൽകിയത് ഏറെ ശ്രദ്ധേയമായി. പ്രധാനാധ്യാപിക രജനി, പിടിഎ പ്രസിഡന്റ് ഷാജഹാൻ, എം പി ടി എ പ്രസിഡൻ്റ് റൈഹാനത്ത്, എസ്ആർ ജി കൺവീനർ സിന്ധു പി എന്നിവർ സംസാരിച്ചു
