കല്‍പ്പറ്റ: വെട്ടിപ്പരിക്കേല്‍പ്പിച്ചെന്ന പരാതിയില്‍ പോലീസ് കേസെടുത്തില്ലെന്നു ആരോപണം. മേപ്പാടി കള്ളാടിയിലെ രാമരാജ് വാര്‍ത്താസമ്മേളനത്തില്‍ മേപ്പാടി പോലീസിനെതിരേ ഉന്നയിച്ചതാണ് ആക്ഷേപം. മൂപ്പൈനാട് പഞ്ചായത്തിലെ വടുവന്‍ചാല്‍ പാടിവയിലിനടുത്ത് പാട്ടത്തിനെടുത്ത സ്ഥലത്ത് ആട് ഫാം നടത്തിവന്ന തന്നെ ഓഗസ്റ്റ് 12ന് വൈകുന്നേരം പ്രദേശവാസിയും കൂട്ടാളികളും ചേര്‍ന്നു ആയുധങ്ങളുമായി ആക്രമിച്ചെന്നും കത്തികൊണ്ടുള്ള വെട്ട് തടഞ്ഞപ്പോള്‍ ഇടതുകൈയ്ക്കു പരിക്കേറ്റെന്നും രാമരാജ് പറഞ്ഞു. ഈ സംഭവത്തില്‍ നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുക്കാത്തത്. മാത്രമല്ല, ആക്രമണത്തിനു നേതൃത്വം നല്‍കിയ വ്യക്തിയുടെ പരാതിയില്‍ കേസെടുത്ത പോലീസ് തന്നെ അറസ്റ്റുചെയ്തതായും രാമരാജ് പറഞ്ഞു. പാടിവയല്‍ സ്വദേശിയുടെ നിരന്തര ഉപദ്രവം മൂലം ആടുഫാം നിര്‍ത്തേണ്ടിവന്നതായി അദ്ദേഹം അവകാശപ്പെട്ടു. ഒരു വര്‍ഷം മുമ്പ് പാടിവയല്‍ സ്വദേശി അദ്ദേഹത്തിന്റെ മാതാവിനെ ഉപദ്രവിക്കുന്നതുകണ്ട് ഇടപെട്ടതിലുള്ള വിരോധമാണ് നിരന്തര അതിക്രമത്തിനു കാരണമെന്നും രാമരാജ് പറഞ്ഞു.
