കൽപറ്റ: തദ്ദേശ തിരഞ്ഞെടുപ്പിൽ ഇതുവരെ ലഭിച്ച ഫലങ്ങളിലും ലീഡിലും യുഡിഎഫിന് വൻ മുന്നേറ്റം. വയനാട് ജില്ലാ പഞ്ചായത്തിൽ ആകെ 17 ഡിവിഷനുകളിൽ 15 ഡിവിഷനിലും യുഡിഎഫ് ലീഡ് ചെയ്യുകയാണ്. 4 ബ്ലോക്ക് പഞ്ചായത്തുകളിലും യുഡിഎഫ് ലീഡ്. 3 നഗരസഭകളിൽ 2 എണ്ണം യുഡിഎഫിന് ലഭിച്ചു. മാനന്തവാടി നഗരസഭ യുഡിഎഫ് നിലനിർത്തി ബു ത്തേരി പിടിച്ചെടുത്തു. അതെ സമയം കൽപറ്റ നഗരസഭ എൽഡിഎഫ് തിരിച്ചു പിടിച്ചു. ദൂരിപക്ഷം ഗ്രാമ പഞ്ചായത്തുകളിലും യുഡിഎഫിന് മുന്നേറ്റമാണ്. കൽപറ്റ നിയമസഭാ മണ്ഡലത്തിൽ എൽ ഡി എഫ് ഭരിച്ചിരുന്ന വൈത്തിരി, പൊഴുതന, വെങ്ങപ്പള്ളി പഞ്ചായത്തുകൾ യുഡിഎഫ് നേടിയപ്പോൾ യു ഡി എഫ് ഭരിച്ചിരുന്ന മുപ്പെനാട് , മുട്ടിൽ പഞ്ചായത്തുകൾ എൽഡിഎഫ് നേടി.
