മാനന്തവാടി : അപ്പോസ്തലിക സഭകളുടെ കൂട്ടായ്മയായ എക്യുമെനിക്കൽ ക്രിസ്ത്യൻ ഫോറം മാനന്തവാടിയുടെ നേതൃത്വത്തിൽ നടത്തുന്ന സംയുക്ത ക്രിസ്മസ് ആഘോഷം 20ന് വിപുലമായ പരിപാടികളോടെ നടക്കും. മാനന്തവാടിയിലെ 8 അപ്പോസ്തലിക സഭകളിൽ പെട്ട 9 ദേവാലയങ്ങളിൽ നിന്ന് വൈകിട്ട് അഞ്ചിന് റാലികൾ ആരംഭിക്കും. കണിയാരം സെൻ്റ് ജോസഫ്സ് കത്തീഡ്രലിൽ നിന്നും മാനന്തവാടി സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ നിന്നും ആരംഭിക്കുന്ന റാലികൾ ഗാന്ധി പാർക്കിൽ സംഗമിച്ച് നഗര പ്രദക്ഷണം നടത്തി സമ്മേളന വേദിയായ ലിറ്റിൽ ഫ്ലവർ സ്കൂൾ ഗ്രൗണ്ടിൽ സമാപിക്കും. തുടർന്ന് വൈകിട്ട് 6 ന് നടക്കുന്ന പൊതുസമ്മേളനം മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്യും. ഇസിഎഫ് പ്രസിഡൻ്റ് ഫാ.സോണി വാഴകാട്ട് അധ്യക്ഷത വഹിക്കും. സെൻ്റ് വിൻസൻഷ്യൽ സിസ്റ്റേഴ്സ് സുപ്പീരിയർ ജനറൽ മദർ ഫിലോ ക്രിസ്തുമസ് സന്ദേശം നൽകും. മാനന്തവാടി അമലോത്ഭവ മാതാ തീർഥാടന കേന്ദ്രം വികാരി ഫാ. ഏബ്രഹാം അകശാലയിൽ കേക്ക് മുറിക്കും. സമ്മേളനത്തിന് ശേഷം വിവിധ ദേവാലയങ്ങളിൽ നിന്നും ഉള്ള കലാ പരിപാടികൾ അരങ്ങേറും. പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി പ്രസിഡൻ്റ് ഫാ.സോണി വാഴകാട്ട്, ഫാ. കോശി ജോർജ്, ഫാ. ബേബി പൗലോസ്, കെ.റോജർ ഹിൽട്ടൺ, റോജസ് മാർട്ടിൻ, കെ.എം. ഷിനോജ് എന്നിവർ പറഞ്ഞു

By ONLINE

Leave a Reply

Your email address will not be published. Required fields are marked *