സസ്പെന്‍ഷന്‍ കാലത്ത് എങ്ങനെ പെരുമാറണമെന്നറിയാം, സഭയില്‍ എത്തിയത് പാര്‍ട്ടിയെ ധിക്കരിച്ചല്ല: രാഹുല്‍

തിരുവനന്തപുരം: പാര്‍ട്ടിയെ ധിക്കരിച്ചല്ല നിയമസഭയിലെത്തിയതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എ. ഏതെങ്കിലും കാലത്ത് അനുകൂലമായതോ, വ്യക്തിപരമായി പ്രതികൂലമായതോ ആയ തീരുമാനം പാര്‍ട്ടി എടുക്കുമ്പോള്‍, ആ തീരുമാനത്തെ ധിക്കരിക്കുവാനോ ലംഘിക്കുവാനോ ഒരുകാലത്തും ശ്രമിച്ചിട്ടുള്ള കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകന്‍ അല്ല താന്‍. ഇപ്പോഴും, സസ്‌പെന്‍ഷനിലാണെങ്കിലും പാര്‍ട്ടിക്ക് പരിപൂര്‍ണ…

‘പാലിക്കാനാവാത്ത വാഗ്ദാനം നല്‍കാറില്ല, എന്തായാലും ഞാന്‍ കാരണം അവര്‍ക്കൊരു വീടായല്ലോ’

തൃശൂര്‍: ജനസമ്പര്‍ക്ക പരിപാടിക്കിടെ നിവേദനം നിരസിച്ചെന്ന വിഷയത്തില്‍ വിശദീകരണവുമായി കേന്ദ്ര മന്ത്രി സുരേഷ് ഗോപി. പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ തനിക്ക് എന്ത് ചെയ്യാന്‍ കഴിയും, എന്ത് ചെയ്യാന്‍ കഴിയില്ല എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ട്. പാലിക്കാനാകാത്ത വാഗ്ദാനങ്ങള്‍ നല്‍കാറില്ല. ജനങ്ങള്‍ക്ക് വ്യാജ പ്രതീക്ഷകള്‍…

കുതിപ്പിന് സഡന്‍ ബ്രേക്കിട്ട് സ്വര്‍ണവില; 81,500ന് മുകളില്‍ തന്നെ

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. 81,520 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 10,190 രൂപ നല്‍കണം. ഈ മാസാദ്യം 77,640 രൂപയായിരുന്നു സ്വര്‍ണവില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയും ഇതായിരുന്നു. പിന്നീട്…

രശ്മിയുടെ ഫോണില്‍ അഞ്ചു വിഡിയോ ക്ലിപ്പുകള്‍, കൂടുതല്‍ ഇരകള്‍ എന്ന് സംശയം; രഹസ്യഫോള്‍ഡര്‍ തുറക്കാന്‍ ശ്രമം

പത്തനംതിട്ട: പത്തനംതിട്ട കോയിപ്രത്ത് യുവാക്കളെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ അന്വേഷണത്തോട് സഹകരിക്കാതെ പ്രതികള്‍. സംഭവത്തില്‍ അറസ്റ്റിലായ ദമ്പതികളായ കോയിപ്രം ആന്താലിമണ്‍ സ്വദേശി ജയേഷ്, രശ്മി എന്നിവര്‍ പൊലീസുമായി സഹകരിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കുറ്റകൃത്യത്തിനുള്ള യഥാര്‍ത്ഥ കാരണവും പൊലീസിന് കണ്ടെത്താനായില്ല. മര്‍ദനമേറ്റവരില്‍ ആലപ്പുഴ…

ശരീരത്തിന്റെ പാതി ട്രാക്കില്‍; ഓടിത്തുടങ്ങിയ ട്രെയിനില്‍ കയറാന്‍ ശ്രമിച്ച 62കാരിയുടെ കാല്‍തെറ്റി, അത്ഭുത രക്ഷപ്പെടല്‍- വിഡിയോ

കൊല്‍ക്കത്ത: ഓടിത്തുടങ്ങിയ ട്രെയിനിലേക്ക് കയറാന്‍ ശ്രമിച്ച് ട്രാക്കിലേക്ക് വീണ 62കാരി അത്ഭുതകരമായി രക്ഷപ്പെട്ടു. 62കാരിയുടെ ദേഹത്തിന്റെ പാതി ട്രാക്കിലേക്ക് വീണെങ്കിലും രണ്ട് ആര്‍പിഎഫ് ഉദ്യോഗസ്ഥരുടെ സമയോചിത ഇടപെടല്‍ ആണ് രക്ഷയായത്. ബംഗാളിലെ ബകുര റെയില്‍വേ സ്റ്റേഷനില്‍ വെള്ളിയാഴ്ച രാവിലെ 11മണിക്കാണ് സംഭവം.…

കെഎസ് യു പ്രവര്‍ത്തകരെ മുഖംമൂടി ധരിപ്പിച്ച സംഭവം: വടക്കാഞ്ചേരി എസ്എച്ച്ഒയെ സ്ഥലംമാറ്റി- വിഡിയോ

തൃശൂര്‍: കെഎസ്യു പ്രവര്‍ത്തകരെ മുഖംമൂടി ധരിപ്പിച്ച് കോടതിയില്‍ ഹാജരാക്കിയ സംഭവത്തില്‍ വടക്കാഞ്ചേരി എസ്എച്ച്ഒ യു കെ ഷാജഹാന് സ്ഥലം മാറ്റം. പൊലീസ് ആസ്ഥാനത്തേക്കാണ് സ്ഥലം മാറ്റിയത്. എസ്എഫ്‌ഐ- കെഎസ്യു സംഘട്ടനക്കേസില്‍ അറസ്റ്റിലായ 3 കെഎസ്യു പ്രവര്‍ത്തകരെയാണ് കൊടും കുറ്റവാളികളെപ്പോലെ കറുത്ത തുണികൊണ്ടു…

14 കാരിയുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചു, ടാറ്റു ആര്‍ട്ടിസ്റ്റ് പിടിയില്‍

പാലക്കാട്: പോക്‌സോ കേസില്‍ ടാറ്റൂ ആര്‍ട്ടിസ്റ്റ് പിടിയില്‍. പതിനാലുകാരിയുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ചെന്ന പരാതിയിലാണ് കൊല്ലം സ്വദേശി ബിപിന്‍ പാലക്കാട് ടൗണ്‍ സൗത്ത് പൊലീസിന്റെ പിടിയിലായത്. സ്‌നാപ് ചാറ്റ് വഴിയാണ് ഇയാള്‍ പെണ്‍കുട്ടിയുടെ നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ചത് എന്നാണ് വിവരം. പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍…

‘അമീബയുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് 2013ല്‍ ലഭിച്ചിരുന്നു, അന്നത്തെ സര്‍ക്കാര്‍ നടപടി എടുത്തില്ല’; ആവര്‍ത്തിച്ച് ആരോഗ്യ മന്ത്രി

വെട്ടിലായി ആരോഗ്യ മന്ത്രി! പഠനറിപ്പോര്‍ട്ടിലും അബദ്ധം പിണഞ്ഞു ആരോഗ്യ മന്ത്രി!?? അമീബയുമായി ബന്ധപ്പെട്ട് 2013-ല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടേഴ്സ് നടത്തിയ ഒരു പഠനത്തെക്കുറിച്ച് കഴിഞ്ഞദിവസം ഞാന്‍ ഫേസ്ബുക്കില്‍ പറഞ്ഞിരുന്നു. മുന്നിലെത്തിയ കേസുകളില്‍ നിന്ന് അവര്‍ എത്തിച്ചേര്‍ന്ന നിഗമനങ്ങള്‍, പഠനങ്ങള്‍ എന്നെ…

NFPO സ്നേഹ സംഗമം 2025 കുടുംബ സംഗമവും ഓണാഘോഷവും സംഘടിപ്പിച്ചു.

മറുനാടൻ കർഷക കൂട്ടായ്മയായ നാഷണൽ ഫാർമേഴ്സ് പ്രൊഡ്യൂസർ ഓർഗനൈസേഷൻ (NFPO) വിപുലമായ ഓണാഘോഷവും കുടുംബ സംഗമവും മീനങ്ങാടിയിൽ സംഘടിപ്പിച്ചു.നവമാധ്യമങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതരായ ജാനുഏടത്തിയും കേളപ്പേട്ടനും ആഘോഷ പരിപാടികൾ ഉത്ഘാടനം ചെയ്തു. വ്യത്യസ്തവും വിനോദപ്രദവുമായ മത്സരങ്ങളിൽ കർഷക കുടുംബങ്ങളിൽ നിന്നും പ്രായഭേദമന്യേ ആളുകൾ…

ചീയമ്പം പെരുന്നാൾ : ഫെസ്റ്റിവൽ ഏരിയയായി പ്രഖ്യാപിച്ചു

പുൽപള്ളി: സർവമത തീർഥാടന കേന്ദ്രമായ ചീയമ്പം മോർ ബസേലിയോസ് യാക്കോബായ സുറിയാനി പള്ളിയിലെ പരിശുദ്ധ യൽദോ മോർ ബസേലിയോസ് ബാവായുടെ ഓർമ്മപ്പെരുന്നാൾ ആഘോഷങ്ങളുടെ പ്രധാന ദിനങ്ങളായ ഒക്ടോബർ 1, 2, 3 തീയതികളിൽ ദേവാലയവും 5 കി. മി. ചുറ്റളവിലുള്ള പ്രദേശവും…