‘ലഹരിക്കെതിരെ സ്കൂൾ ചലഞ്ച്’ – എച്ച്.ഐ.എം. യു.പി സ്കൂൾ കല്പറ്റ യുടെ നേതൃത്വത്തിൽ റാലിയും ഫ്ലാഷ് മോബും

കല്പറ്റ | ഒക്ടോബർ 27, 2025 എച്ച്.ഐ.എം. യു.പി സ്കൂൾ കല്പറ്റയിലെ ആന്റി ടൊബാക്കോ ക്ലബ്ബിൻറെ നേതൃത്വത്തിൽ, ‘ലഹരിക്കെതിരെ സ്കൂൾ ചലഞ്ച്’ എന്ന ആശയത്തിൻ കീഴിൽ ലഹരിവിരുദ്ധ ബോധവൽക്കരണ റാലിയും ഫ്ലാഷ് മോബും സംഘടിപ്പിച്ചു. വിദ്യാർത്ഥികളിലും സമൂഹത്തിലും ലഹരി വിരുദ്ധ ബോധം…

എങ്കളു പഠിപ്പാ പദ്ധതിക്ക് ഉജ്വല തുടക്കം

ഗോത്ര വർഗ വിദ്യാർത്ഥികളുടെ സമഗ്ര പുരോഗതിക്കായി പനമരം ഗവ ഹയർ സെക്കന്ററി സ്കൂളിൽ നടപ്പിലാക്കുന്ന പ്രത്യേക പരിപോഷണ പരിപാടി എങ്കളു പഠിപ്പാ പദ്ധതി ജില്ലാ പഞ്ചായത്ത്‌ ഡിവിഷൻ മെമ്പർ ശ്രീമതി ബിന്ദു പ്രകാശ് ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളുടെ അക്കാദമിക നിലവാരം ഉയർത്തുന്ന…

ആയുർവേദ ദിന സമാപനം നടത്തി.

ആയുർവേദ ദിനസമാപനം ഗവ. ആയുർവേദ ഡിസ്പെൻസറിയിൽ വിപുലമായ പരിപാടികളോടെ നടത്തി.ഉപന്യാസ മത്സരത്തിൽ ജി.വി.എച്ച് എസ്. എസ് അമ്പലവയൽ വി.എച്ച് എസ് .ഇ വിഭാഗത്തിൽ നിന്ന് ആസിഫ് സിനാൻ കെ .ഒന്നാം സ്ഥാനവും,അഞ്ജനതങ്കപ്പൻ ,രണ്ടാം സ്ഥാനവും, അനീറ്റ എൻ. എ, മൂന്നാം സ്ഥാനവും…

തീകൊളുത്തി മരിച്ചയാളെ തിരിച്ചറിഞ്ഞു:മരിച്ചത് പോക്സോ കേസിലെ പ്രതി

കമ്പളക്കാട്: വെള്ളമുണ്ട സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസിലെ പ്രതിയെ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കരമന സ്വദേശിയായ സുനില്‍ കുമാര്‍ എന്ന അല്‍ അമീന്‍ (50) ആണ് മരിച്ചത്. ഇയാളെ ഇന്ന് രാവിലെ കമ്പളക്കാട് പള്ളിക്കുന്ന് റോഡില്‍ നിര്‍മ്മാണത്തിലിരിക്കുന്ന…

ബെവ്കോ എംപ്ലോയിസ് അസോസിയേഷൻ നാളെ പ്രഖ്യാപിച്ച പണിമുടക്ക് വയനാട് ജില്ലയെ സാരമായി ബാധിക്കും.

കൽപ്പറ്റ: ബെവ്കോ എംപ്ലോയിസ് അസോസിയേഷൻ (INTUC) അംഗത്വ ബലം കൂടുതൽ ഉള്ള ജില്ലയാണ് വയനാട് . മാനന്തവാടി, അമ്പലവയൽ, പുൽപള്ളി ഷോപ്പുകളും, കൽപ്പറ്റ വെയർഹൗസും നാളെ അടഞ്ഞു കിടക്കും. മാനേജ്മെൻ്റ് സർക്കാരിലെക്ക് ശുപാർശ ചെയ്ത അഡീഷണൽ അലവൻസ് 600 /- രൂപയായി…

വയലാർ അനുസ്മരണം നടത്തി

മീനങ്ങാടി : മീനങ്ങാടി ഗ്രാമ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ പ്രവർത്തിച്ചു വരുന്ന സകലകല സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ വയലാർ അനുസ്മരണവും ജില്ലാതല വയലാർ ഗാനാലാപന മത്സരവും സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ ഇ വിനയൻ അധ്യക്ഷത വഹിച്ചു. ആകാശവാണി അവതാരകനും, ഗായകനുമായ…

തിടുക്കം ജനവിധി അട്ടിമറിക്കാന്‍, ജനാധിപത്യത്തോടുള്ള വെല്ലുവിളി; എസ്ഐആറിന് എതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെ പ്രത്യേക തീവ്ര പുനഃപരിശോധന അസാധ്യമാണെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍ തന്നെ അറിയിച്ചിട്ടും എസ്‌ഐആര്‍ പ്രക്രിയ ഉടനടി നടപ്പാക്കിയേ തീരൂ എന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ബന്ധം സംശയത്തിന്റെ നിഴലിലാക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബിഹാര്‍ എസ്‌ഐആറിന്റെ ഭരണഘടനാ…

‘ആടുജീവിതത്തിന് അവാര്‍ഡ് നിഷേധിച്ചപ്പോള്‍ മിണ്ടാതിരുന്നത് ഇഡിയെ ഭയന്ന്’; കലാകാരന്മാര്‍ മൗനം പാലിക്കാന്‍ നിര്‍ബന്ധതരാകുന്നുവെന്ന് ബ്ലെസി

ഇസ്രായേലില്‍ നടക്കുന്ന ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ചെന്ന് സംവിധായകന്‍ ബ്ലെസി. ഡിസംബറില്‍ നടക്കുന്ന വെലല്‍ ഫിലിം ഫെസ്റ്റിവലിലേക്കുള്ള ക്ഷണമാണ് ബ്ലെസി നിരസിച്ചത്. സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അവിടെ നടക്കുന്ന രാഷ്ട്രീയ ചര്‍ച്ചകള്‍ ഏത് വിധത്തിലാകും എന്നെ ബോധ്യമുള്ളതിനാലാണ് ക്ഷണം നിരസിച്ചതെന്നാണ്…

സംസ്ഥാനത്ത് ഭൂഗര്‍ഭ ജലനിരപ്പില്‍ വര്‍ധന, കണക്കുകളിങ്ങനെസംസ്ഥാനത്ത് ഭൂഗര്‍ഭ ജലനിരപ്പില്‍ വര്‍ധന, കണക്കുകളിങ്ങനെസംസ്ഥാനത്ത് ഭൂഗര്‍ഭ ജലനിരപ്പില്‍ വര്‍ധന, കണക്കുകളിങ്ങനെ

വാര്‍ഷിക ഭൂഗര്‍ഭജല ശേഖരണ അളവിലും സ്ഥിരമായ പുരോഗതി കാണിക്കുന്നുണ്ട്. 2023-ല്‍ 5 ബില്യണ്‍ ക്യുബിക് മീറ്ററില്‍ നിന്ന് 2024-ല്‍ 5.13 ബില്യണ്‍ ക്യുബിക് മീറ്ററായി. ശക്തമായ മഴ ലഭിക്കുന്ന സാഹചര്യത്തില്‍ ഈ വര്‍ഷവും ഭൂഗര്‍ഭ ജലത്തിന്റെ അളവില്‍ വര്‍ധനവുണ്ടാകുമെന്നാണ് പ്രതീക്ഷ. മിക്ക…

മുള്ളൻകൊല്ലി ടൗണിൽ വിശ്വാസ സംരക്ഷണ പ്രതിഷേധ റാലി നടത്തി.

എൽ ഡി എഫ് സർക്കാരിന്റെ ശബരിമല സ്വർണ്ണ കൊള്ളക്കെതിരെ മീനങ്ങാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വർഗീസ് മുരിയൻ കാവിലിന്റെ നേതൃത്വത്തിൽ മുള്ളൻകൊല്ലി ടൗണിൽ വിശ്വാസ സംരക്ഷണ പ്രതിഷേധ റാലി നടത്തി. കെ.കെ. വിശ്വനാഥൻ, എൻ യു ഉലഹന്നാൻ, ബീന ജോസ്…