ചരിത്രം സൃഷ്ടിക്കാന്‍ ഒരുങ്ങി ‘ബാഹുബലി’; വഹിക്കുന്നത് 6,100 കിലോഗ്രാം ഭാരം, ഐഎസ്ആര്‍ഒയുടെ എല്‍വിഎം 3 എം ആര്‍ വിക്ഷേപണം ഇന്ന്

ന്യൂഡല്‍ഹി: ഇന്ത്യയുടെ കരുത്തുറ്റ ‘ബാഹുബലി’ റോക്കറ്റ് ചരിത്രം സൃഷ്ടിക്കാന്‍ ഒരുങ്ങുന്നു. ഐഎസ്ആര്‍ഒയുടെ ഹെവിവെയ്റ്റ് ചാമ്പ്യനായ ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക്-3 (എല്‍വിഎം3) ഇന്ന് രാവിലെ എട്ടാമത്തെ ദൗത്യത്തിലേക്ക് കുതിക്കും. ഇത്തവണ യുഎസ് ഇന്നൊവേറ്ററായ എഎസ്ടി സ്‌പേസ് മൊബൈലിന്റെ പുതുതലമുറ ആശയവിനിമയ ഉപഗ്രഹമായ ബ്ലൂബേര്‍ഡ്…

മുനമ്പം ഭൂമി പ്രശ്‌നം; സിംഗിൾ ബെഞ്ച് വിധിക്കെതിരെ ഭൂസംരക്ഷണ സമിതി

കൊച്ചി: മുനമ്പം ഭൂമി പ്രശ്‌നത്തിൽ അപ്പീലുമായിഭൂസംരക്ഷണ സമിതി ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു. ജില്ലാ കലക്‌ടറുടെ ഉത്തരവ് സ്റ്റേ ചെയ്ത‌ സിംഗിൾ ബെഞ്ച് നടപടിയ്ക്കെതിരെയാണ് അപ്പീൽ. റവന്യൂ അവകാശങ്ങൾ പൂർണമായും പുനഃസ്ഥാപിക്കണമെന്നായിരുന്നു ജില്ലാ കലക്ടറുടെ ഉത്തരവ്. ഇതിനെതിരെ കൊച്ചി സ്വദേശികളായ രണ്ടുപേർ…

പക്ഷിപ്പനി: മനുഷ്യരിലേക്ക് പകരാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

തിരുവനന്തപുരം: കോട്ടയം, ആലപ്പുഴ ജില്ലകളിലെ ചില ഭാഗങ്ങളില്‍ പക്ഷിപ്പനി (എച്ച്5 എന്‍1) റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജാഗ്രതാനിര്‍ദേശവുമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കേരളത്തില്‍ പക്ഷിപ്പനി ഇതുവരെ മനുഷ്യരെ ബാധിച്ചിട്ടില്ലെങ്കിലും മുന്‍ കരുതലുകള്‍ ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു. ഫീല്‍ഡ് തലത്തില്‍…

അപ്രന്റീസ്ഷിപ് മേള സംഘടിപ്പിച്ചു

കല്‍പറ്റ :ഗവ ഐ.ടി.ഐയില്‍ സംഘടിപ്പിച്ച നാഷണല്‍ അപ്രന്റീസ് മേള അസിസ്റ്റന്റ് കലക്ടര്‍ പി. പി അര്‍ച്ചന ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികള്‍ക്ക് വിവിധ മേഖലകളില്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കാന്‍ അപ്രന്റീസ്ഷിപ് മേള അവസരമൊരുക്കി. തൊഴില്‍ മേളയില്‍ രജിസ്റ്റര്‍ ചെയ്ത 89 ഉദ്യോഗാര്‍ഥികളില്‍ 41 പേര്‍…

പോക്‌സോ; ഓട്ടോഡ്രൈവര്‍ അറസ്റ്റില്‍

മേപ്പാടി: പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ഓട്ടോഡ്രൈവര്‍ അറസ്റ്റില്‍. മേപ്പാടി, മാന്‍കുന്ന്, ഇന്ദിരാ നിവാസ്, കെ.വി. പ്ലമിന്‍(32)യാണ് മേപ്പാടി പോലീസ് അറസ്റ്റ് ചെയ്തത്. 2025 ആഗസ്റ്റ് മാസത്തിലാണ് സംഭവം. പെണ്‍കുട്ടിയെ ഓട്ടോയില്‍ കയറ്റി കൊണ്ടുപോയി ആളില്ലാത്ത സ്ഥലത്ത് വെച്ച് ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു.…

ഇരുട്ടിന്റെ ലോകത്ത് നമ്മൾനന്മയുടെ വെളിച്ചമാവണം- ഫാ. ജോസ് മേലാട്ട്കൊച്ചയിൽ

കല്പറ്റ: മനുഷ്യർ തമ്മിലുള്ള അകലങ്ങൾ ഇല്ലാതാക്കി ഇരുട്ടിന്റെ ലോകത്ത് നമ്മൾ നന്മയുടെ വെളിച്ചമാവണമെന്ന് ലിസ കോളേജ് മുൻ പ്രിൻസിപ്പൽ ഫാ. ജോസ് മേലാട്ട്കൊച്ചയിൽ പറഞ്ഞു. വയനാട് പ്രസ് ക്ലബ്ബിന്റെ ക്രിസ്മസ് ആഘോഷത്തിൽ ക്രിസ്മസ് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. മനുഷ്യത്വമുണ്ടാവണം. പാവങ്ങളുടെ ഇടയിലേക്ക്…

ഗാന്ധിജിയുടെ ചിത്രം ഇന്ത്യന്‍ കറന്‍സിയില്‍ നിന്ന് നീക്കുന്നു, ആദ്യഘട്ട ചര്‍ച്ച കഴിഞ്ഞെന്ന് ബ്രിട്ടാസ്

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ മഹാത്മാ ഗാന്ധിയുടെ ചിത്രം ഇന്ത്യന്‍ കറന്‍സിയില്‍ നിന്ന് നീക്കാന്‍ തീരുമാനിച്ചതായി സിപിഎം രാജ്യസഭാംഗം ജോണ്‍ ബ്രിട്ടാസ്. ഇതുസംബന്ധിച്ച ആലോചനയുടെ ഒന്നാം ഘട്ടം കഴിഞ്ഞുവെന്നും ഇന്ത്യയുടെ ആര്‍ഷ ഭാരത പൈതൃകത്തെ പ്രതിനിധാനം ചെയ്യുന്ന ഒന്നുരണ്ട് ചിഹ്നങ്ങള്‍ ചര്‍ച്ച ചെയ്തുവെന്നും…

കരിയറില്‍ ആദ്യം; ദീപ്തി ശര്‍മ ടി20 ബൗളര്‍മാരില്‍ ഒന്നാം സ്ഥാനത്ത്

ദുബൈ: ഐസിസിയുടെ ഏറ്റവും പുതിയ വനിതാ ടി20 റാങ്കിങില്‍ നേട്ടമുണ്ടാക്കി ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ദീപ്തി ശര്‍മ. താരം ബൗളര്‍മാരുടെ പട്ടികയില്‍ ഒന്നാം റാങ്കില്‍. കരിയറില്‍ ഇതാദ്യമായാണ് താരം ഒന്നാം സ്ഥാനത്തെത്തുന്നത്. അതേസമയം വനിതകളുടെ ഏകദിന ബാറ്റിങ് റാങ്കിങില്‍ ഇന്ത്യയുടെ സ്മൃതി…

2005ല്‍ 5000 രൂപ, 20 വര്‍ഷം കൊണ്ട് റോക്കറ്റ് പോലെ കുതിച്ച് ഒരു ലക്ഷം തൊട്ടു മഞ്ഞലോഹം; അറിയാം സ്വര്‍ണത്തിന്റെ നാള്‍വഴി

കൊച്ചി: സംസ്ഥാനത്ത് ആദ്യമായി സ്വര്‍ണവില ഒരു ലക്ഷം കടന്നിരിക്കുകയാണ്. ആഗോള സമ്പദ് വ്യവസ്ഥയില്‍ തുടരുന്ന അസ്ഥിരത അടക്കമുള്ള വിഷയങ്ങളാണ് ഏതാനും മാസങ്ങള്‍ കൊണ്ട് കുതിച്ചുയര്‍ന്ന് സ്വര്‍ണവില ഒരു ലക്ഷം കടക്കാന്‍ കാരണം. മറ്റു മേഖലകളില്‍ ചാഞ്ചാട്ടം ദൃശ്യമായതിനെ തുടര്‍ന്ന് സുരക്ഷിത നിക്ഷേപം…

സമസ്ത നൂറാം വാര്‍ഷികം: ശതാബ്ദി സന്ദേശ യാത്ര 25ന് നീലഗിരിയില്‍

ഗൂഡല്ലൂര്‍: ഫെബ്രുവരിയില്‍ കാസര്‍ഗോഡ് കുനിയയില്‍ നടക്കുന്ന സമസ്ത നൂറാം വാര്‍ഷിക അന്താരാഷ്ട്ര മഹാസമ്മേളനത്തിന്റെ സന്ദേശവുമായി സയ്യിദുല്‍ ഉലമ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നയിക്കുന്ന സമസ്ത ശതാബ്ദിയാത്ര 25ന് ജില്ലയിലെത്തും. സമസ്ത ജില്ലാ പ്രസിഡന്റ് സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍, സെക്രട്ടറി…