താമരശ്ശേരി ചുരത്തിൽപ്രകൃതി സംരക്ഷണയാത്ര നടത്തി വാക്കാൻ ജോയി കൂട്ടായ്മ

കൽപ്പറ്റ: കോട്ടക്കൽ പുത്തൂർ വാക്കാൻ ജോയ് വയനാട് ചുരത്തിൽ പ്രകൃതി സംരക്ഷണ യാത്ര നടത്തി. യാത്രക്ക് ചുരം സംരക്ഷണ സമിതി പ്രസിഡൻ്റ് വികെ മൊയ്തു -സെക്രട്ടറി – പി കെ സുകുമാരൻ എന്നിവർ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. വാക്കാൻ ജോയ്…

ലഹരി, യുദ്ധ വിരുദ്ധ സന്ദേശം പകർന്ന് മുട്ടിൽ ഡബ്ലിയു. ഒ യു പി സ്കൂൾ കായികമേള track 2k25

മുട്ടിൽ: മാനുഷിക മൂല്യങ്ങളെയും കുടുംബബന്ധങ്ങളെയും തകർക്കുന്ന ലഹരി ഉപയോഗത്തിനെതിരെയും നിഷ്കളങ്കരായ കുഞ്ഞുങ്ങളെയടക്കം കുരുതി നൽകുന്ന യുദ്ധങ്ങൾക്കുമെതിരെയും സന്ദേശം പകർന്ന് മുട്ടിൽ ഡബ്ലിയു. ഒ യു. പി സ്കൂൾ സംഘടിപ്പിച്ച കായികമേള Track 2k25 ശ്രദ്ധേയമായി. ലഹരി, യുദ്ധവിരുദ്ധ സന്ദേശവുമായി മുട്ടിൽ ബസ്സ്റ്റാന്റ്…

മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിൽ ജന ജാഗ്രത സമിതി യോഗം ചേർന്നു

മനുഷ്യ – വന്യജീവി സംഘർഷ ലഘൂകരണ തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിൽ പ്രത്യേക ജനജാഗ്രതാ സമിതി യോഗം നടന്നു. പുൽപ്പള്ളി ഫോറസ്റ്റ് സ്റ്റേഷൻ റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ ഗ്രേഡ് നിജേഷ് എ. സ്വാഗതം പറഞ്ഞു, മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.…

ഡിവൈഎഫ്ഐ നേതാവിനെതിരെയുള്ള ലൈംഗിക പീഡന പരാതി യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തുകയും ദേശീയപാത ഉപരോധിക്കുകയും ചെയ്തു

കൽപ്പറ്റ :വയനാട്ടിലെ ഡിവൈഎഫ്ഐ നേതാവിനെതിരെയുള്ള ലൈംഗിക പീഡനത്തിൽ പ്രതിഷേധിച്ചും പ്രതിയെ അറസ്റ്റ് ചെയ്യാൻ വൈകിപ്പിക്കുന്ന പോലീസ് നടപടിയിൽ പ്രതിഷേധിച്ചും യൂത്ത് കോൺഗ്രസ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തുകയും ദേശീയപാത ഉപരോധിക്കുകയും ചെയ്തു. ഇരയായ സ്ത്രീയുടെ ഭർത്താവിന്റെ…

യാത്രക്കാരുടെ മനം നിറച്ച് സുൽത്താൻ ബത്തേരിയുടെ ഗ്രാമവണ്ടി

യാത്രക്കാരുടെ മനം നിറച്ച് സുൽത്താൻ ബത്തേരിയുടെ ഗ്രാമവണ്ടി യാത്ര തുടരുന്നു. ഉൾപ്രദേശങ്ങളിൽ ഗതാഗത സൗകര്യം ലഭ്യമാക്കുന്നതിന് പുറമെ സാധാരണക്കാര്‍ക്ക് കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാനുള്ള സൗകര്യമെന്ന നിലയിൽകൂടിയാണ് സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 വാർഷിക പദ്ധതിയിൽ 10 ലക്ഷം രൂപ…

ദേശീയ ഏകതാ ദിനം:മയക്കുമരുന്ന് വിപത്തിനെതിരെ ചുവടുവെച്ചും നാടകമവതരിപ്പിച്ചും എസ്.പി.സി കേഡറ്റുകള്‍

മാനന്തവാടി: സമൂഹത്തില്‍ വര്‍ദ്ധിച്ചു വരുന്ന മയക്കുമരുന്ന് വിപത്തിനെതിരെ മാനന്തവാടി ഗാന്ധി സ്‌ക്വയറില്‍ ചുവടുവെച്ചും നാടകമവതരിപ്പിച്ചും സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകള്‍. ഇന്ത്യയുടെ ഉരുക്കുമനുഷ്യന്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 150-ാം ജന്മവാര്‍ഷികദിനത്തിനോട്(ദേശീയ ഏകതാ ദിനം) അനുബന്ധിച്ച് വയനാട് ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തിലാണ് ഫ്‌ളാഷ്‌മോബും സ്‌കിറ്റും…

കല്‍പ്പറ്റയില്‍ ഭര്‍ത്താവും സുഹൃത്തും ചേര്‍ന്ന് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന യുവതിയുടെ പരാതിയില്‍ കേസെടുത്ത് പൊലീസ്

കല്‍പ്പറ്റ: വയനാട് കല്‍പ്പറ്റയില്‍ ഭർത്താവും സുഹൃത്തും ചേർന്ന് പീഡിപ്പിയ്ക്കാൻ ശ്രമിച്ചെന്ന യുവതിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു.യുവതിയുടെ ഭർത്താവ് ഷൈജലിനെതിരെയും ഇയാളുടെ സുഹൃത്ത് ജംഷി ക്കെതിരെയുമാണ് പൊലീസ് കേസെടുത്തത്. സ്ത്രീധന പീഡനപരാതിയില്‍ യുവതിയുടെ ഭർത്താവിന്റെ മാതാപിതാക്കള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഭർത്താവ് മർദിക്കാറുണ്ടെന്ന് യുവതി മീഡിയവണിനോട്…

വള്ളിയൂർക്കാവ് ജംഗ്ഷനിൽ വാഹനാപകടം: രണ്ടുപേർക്ക് പരിക്കേറ്റു..

വള്ളിയൂർക്കാവ് ജംഗ്ഷനിൽ ഇലക്ട്രിക് ഓട്ടോറിക്ഷയ്ക്ക് പിറകിൽ ബൈക്കിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു..ഓട്ടോറിക്ഷ ഡ്രൈവർ കാട്ടിക്കുളം 56 സ്വദേശി സേവ്യർ,ബൈക്ക് യാത്രികനായ ഇല്ലത്തുവയൽ ഉത്തമന്റെ മകൻ അഭിജിത്ത്(അപ്പു) എന്നിവർക്കാണ് പരിക്കേറ്റത്,ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികനെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ജില്ലയിൽ ഹയർസെക്കൻ്ററി സ്കൂളുകളിൽ ജീവിതോൽസവം പദ്ധതിയ്ക്ക് തുടക്കമായി

ബത്തേരി: കൗമാരക്കാരായ ഹയർസെക്കൻഡറി വിദ്യാർത്ഥികളുടെ സർഗ്ഗശേഷിയും ഊർജ്ജവും അഭിലഷണീയമായ പുതുവഴികളിലൂടെ ചിട്ടയോടെ പ്രസരിപ്പിച്ച് ആധുനിക ജനാധിപത്യ സമൂഹങ്ങൾക്ക് ഉചിതമായ രീതിയിൽ അവരുടെ വ്യക്തിത്വം സമഗ്രമായി സ്ഫുടം ചെയ്തെടുക്കാൻ ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന പദ്ധതിയാണ് ജീവിതോത്സവം.ലഹരി വസ്തുക്കളുടെ ഉപയോഗം, ഡിജിറ്റൽ അഡിക്ഷൻ ,ആത്മഹത്യ പ്രവണത,…

പ്രതീഷ് ചികിത്സാസഹായം കുടുംബത്തിന് കൈമാറി പിലാക്കാവ് ഓട്ടോ ഡ്രൈവേഴ്സ്

മാനന്തവാടി: പിലാക്കാവ് കഴിഞ്ഞദിവസം ഓട്ടോ മറിഞ്ഞ് നട്ടെല്ലിന് ക്ഷതം ഏറ്റ പ്രതീഷിന് ഒരു കൈത്താങ്ങായി പിലാക്കാവ് ഓട്ടോ ഡ്രൈവേഴ്സ് സമാഹരിച്ച് പണം കുടുംബത്തിന് കൈമാറി. സുധീർ.എം. എസ്. മനോഹരൻ. വിജീഷ്. ഷമീർ. സുബിൻ. എന്നിവർ നേതൃത്വം നൽകി