:വയനാട് ഫ്ളവർ ഷോ 28 – ന് തുടങ്ങും : ഒരു മാസം കൽപ്പറ്റയിൽ പൂക്കാലം.

കൽപ്പറ്റ : വയനാട് അഗ്രി ഹോർട്ടി കൾച്ചർ സൊസൈറ്റിയും സ്നേഹ ഇവൻ്റ്സും ചേർന്നൊരുക്കുന്ന 39-മത് വയനാട് ഫ്ളവർ ഷോയ്ക്ക് ഒരുക്കങ്ങൾ പൂർത്തിയായി .നവംബർ 28 മുതൽ ഡിസംബർ 31 വരെ കൽപ്പറ്റ ബൈപ്പാസ് റോഡിലെ ഫ്ളവർഷോഗ്രൗണ്ടിലാണ് പുഷ്പോത്സവം നടക്കുന്നതെന്ന് സംഘാടക സമിതി…

11കാരിക്ക് നേരെ ലൈംഗികാതിക്രമം, മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

വയനാട്: തിരുനെല്ലിയില്‍ പതിനൊന്ന് വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. കാരയ്ക്കാമല കാരാട്ടുകുന്ന് സ്വദേശി മേലേപ്പാട് തൊടിയില്‍ മുഹമ്മദ് ഷഫീഖ് (32) ആണ് അറസ്റ്റിലായത്. തിരുനെല്ലി പൊലീസാണ് പ്രതിയെ പിടികൂടിയത്. പൊലീസ് ഏറെ നാളായി പ്രതിയെ നിരീക്ഷിച്ചുവരികയായിരുന്നു.…

‘യുപി സര്‍ക്കാരിന് കൊളോണിയല്‍ കാലത്തെ മനോഭാവം’; വിമര്‍ശിച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കൊളോണിയല്‍ കാലഘട്ടത്തിലെ മനോഭാവം പുലര്‍ത്തുകയാണെന്ന് സുപ്രീംകോടതി. ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ ഭാര്യമാരെ സഹകരണസംഘങ്ങളുടെയും സമാന സ്ഥാപനങ്ങളുടെയും എക്സ് ഒഫീഷ്യോ അംഗങ്ങളായി നിയമിക്കുന്ന രീതിയെയാണ് കോടതി രൂക്ഷമായി വിമര്‍ശിച്ചത്. കൊളോണിയല്‍ കാലഘട്ടത്തിലെ രീതികള്‍ പിന്തുടരുന്നത് അവസാനിപ്പിക്കണമെന്ന്…

മസ്തിഷ്കം പ്രായപൂർത്തിയാകുന്നത് 32-ാം വയസിൽ, തലച്ചോറിന്റെ വളർച്ചയുടെ 5 ഘട്ടങ്ങൾ

നമ്മുടെ ശരീരത്തിലെ ഏറ്റവും സങ്കീർണമായ അവയവമാണ് തലച്ചോർ. നാഡി വ്യവസ്ഥയിലൂടെ ശരീരത്തെ നിയന്ത്രിക്കുന്ന തലച്ചോറിന്റെ വളർച്ച ഘട്ടങ്ങൾ വിശദീകരിച്ച് ​കേംബ്രിഡ്ജ് സർവകലാശാല ഗവേഷകർ. അഞ്ച് ഘട്ടങ്ങളാണ് ​ഗവേഷകർ ചൂണ്ടിക്കാണിക്കുന്നത്. നമ്മുടെ തലച്ചോറിലെ വയറിങ് ജീവിതകാലം മുഴുവൻ തുടർച്ചയായി മാറിക്കൊണ്ടിരിക്കുന്നുവെന്ന് നേച്ചർ കമ്മ്യൂണിക്കേഷൻസിൽ…

ബൈക്ക് യാത്രയ്ക്കിടെ തെരുവുനായയുടെ ആക്രമണം; മധുര സ്വദേശിക്ക് കടിയേറ്റു

മീനങ്ങാടി: ബൈക്ക് യാത്രയ്ക്കിടെ തെരുവുനായയുടെ ആക്രമണത്തിൽ മധുര സ്വദേശിക്ക് പരിക്കേറ്റു. തമിഴ്‌നാട് മധുര സ്വദേശിയും നിലവിൽ മീനങ്ങാടി ചെണ്ടക്കുനിയിൽ താമസക്കാരനുമായ രാജേന്ദ്രനാണ് കടിയേറ്റത്. ഇരുളം വളാഞ്ചേരി – മോസ്കോകുന്ന് റോഡിന് സമീപം വെച്ചായിരുന്നു സംഭവം. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന രാജേന്ദ്രനെ നായ ചാടി…

രണ്ടാം ടെസ്റ്റില്‍ ഇന്ത്യ തോറ്റമ്പി; പരമ്പര തൂത്തുവാരി ദക്ഷിണാഫ്രിക്ക

ഗുവാഹത്തി: ഇന്ത്യക്കെതിരെയുള്ള രണ്ടാം ടെസ്റ്റും ജയിച്ച് പരമ്പര തൂത്തുവാരി ചരിത്രജയം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. 408 റണ്‍സിനാണ് ദക്ഷിണാഫ്രിക്കയുടെ ജയം. 6 വിക്കറ്റ് പ്രകടനത്തോടെ സ്പിന്നര്‍ സൈമണ്‍ ഹാര്‍മറാണ് ഇന്ത്യന്‍ ബാറ്റിങ്ങിന്റെ മുനയൊടിച്ചത്. 549 റണ്‍സ് വിജയ ലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 140…

‘ദൈവതുല്യരായ എത്രയോ പേരുണ്ട്, ഞാന്‍ എങ്ങനെ അറിയാനാണ്; ഉണ്ണികൃഷ്ണന്‍ പോറ്റിയെ കൊണ്ടുവന്നത് ഞാനല്ല’

ആലപ്പുഴ: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ താന്ത്രികവിധിപ്രകാരമുള്ള കാര്യങ്ങള്‍ മാത്രമാണ് അവിടെ താന്‍ ചെയ്തിട്ടുള്ളൂവെന്ന് തന്ത്രി കണ്ഠരര് രാജീവര്. തീരുമാനങ്ങള്‍ക്ക് ദൈവഹിതം നോക്കി അനുമതി നല്‍കുക മാത്രമാണ് തന്റെ ജോലിയെന്നും കണ്ഠരര് രാജീവര് മാധ്യമങ്ങളോട് പറഞ്ഞു. കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയെ തനിക്ക്…

പരിശീലനത്തിനിടെ വളയത്തില്‍ തൂങ്ങി, പോസ്റ്റ് ദേഹത്ത് വീണ് ദേശീയ ബാസ്‌കറ്റ്ബോള്‍ താരത്തിന് ദാരുണാന്ത്യം, വിഡിയോ

റോത്തക്ക്: പരിശീലനത്തിനിടെ ബാസ്‌കറ്റ്ബോള്‍ പോസ്റ്റ് ദേഹത്ത് വീണ് ദേശീയ താരത്തിന് ദാരുണാന്ത്യം. 16 വയസുകാരനായ ഹാര്‍ദിക് രാത്തിയാണ് മരിച്ചത്. ഹരിയാനയിലെ ലഖാന്‍ മാജ്രയിലുള്ള ബാസ്‌കറ്റ് ബോള്‍ കോര്‍ട്ടിലായിരുന്നു അപകടം. തനിച്ച് പരിശീലനം നടത്തുകയായിരുന്ന ഹര്‍ദിക് ബാസ്‌കറ്റ്ബോള്‍ വളയത്തില്‍ തൂങ്ങാന്‍ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായത്.…

സെന്യാര്‍ ചുഴലിക്കാറ്റ് രൂപപ്പെട്ടു, ഉച്ചയ്ക്ക് ശേഷം ഇന്തോനേഷ്യയില്‍ കര തൊടും; ഇന്ത്യന്‍ തീരത്തിന് ഭീഷണിയുണ്ടോ?

തിരുവനന്തപുരം: മലാക്ക കടലിടുക്കിനും ഇന്തോനീഷ്യയ്ക്കും മുകളിലായി സെന്യാര്‍ ചുഴലിക്കാറ്റ് രൂപപ്പെട്ടു. യുഎഇ ആണ് ചുഴലിക്കാറ്റിന് പേരിട്ടത്. അറബിയില്‍ സിംഹം എന്ന അര്‍ത്ഥമുള്ള സെന്യാര്‍ എന്ന പേര് ചുഴലിക്കാറ്റിന് നിര്‍ദേശിച്ചത് യുഎഇയാണ്. വളരെ അപൂര്‍വമായി മാത്രമാണ് മലാക്ക കടലിടുക്കിന് മുകളില്‍ ചുഴലിക്കാറ്റ് രൂപപ്പെടുന്നത്.…

ഒറ്റയടിക്ക് 640 രൂപ വര്‍ധിച്ചു; സ്വര്‍ണവില 94,000ലേക്ക്, രണ്ടുദിവസത്തിനിടെ കൂടിയത് 2000 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്ന് 94,000ലേക്ക്. ഇന്ന് പവന് ഒറ്റയടിക്ക് 640 രൂപയാണ് വര്‍ധിച്ചത്. 93,800 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 80 രൂപയാണ് ഉയര്‍ന്നത്. 11,725 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ…