പെന്‍ഷന്‍ പരിഷ്‌കരണ നടപടികള്‍ ആരംഭിക്കണം: കെഎസ്എസ്പിഎ
തരിയോട്: പെന്‍ഷന്‍ പരിഷ്‌കരണ നടപടികള്‍ ആരംഭിക്കണമെന്ന് കെഎസ്എസ്പിഎ മണ്ഡലം സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പെന്‍ഷന്‍ പരിഷ്‌കരണ, ഡിഎ കുടിശികകള്‍ അനുവദിക്കുക,മെഡിസെപ് കുറ്റമറ്റതാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. സംസ്ഥാന കമ്മിറ്റി അംഗം വേണുഗോപാല്‍ കീഴിശേരി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷാജിമോന്‍ ജേക്കബ്…
പുല്‍പ്പള്ളിയില്‍ കെ.കെ. ഏബ്രഹാമിന്റെ വീടിനു മുമ്പില്‍ നടന്ന സത്യഗ്രഹത്തിനു പിന്നില്‍ രാഷ്ട്രീയ താത്പര്യങ്ങളെന്ന് പൊതുപ്രവര്‍ത്തകന്‍
പുൽപ്പള്ളി : പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്കില്‍ വായ്പ വിതരണത്തില്‍ നടത്തിയ ക്രമക്കേടുകള്‍മൂലം കടക്കെണിയിലായെന്ന് അവകാശപ്പെട്ട് കേളക്കവല പറമ്പേക്കാട്ടില്‍ ഡാനിയേല്‍-സാറാക്കുട്ടി ദമ്പതികളും 2023ല്‍ ആത്മഹത്യ ചെയ്ത ചെമ്പകമൂല കിഴക്കേ ഇളയിടത്ത് രാജേന്ദ്രന്‍ നായരുടെ കുടുംബവും കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി കെ.കെ.…
ചേര്‍ത്തല ഐഷ തിരോധാനത്തിലും സെബാസ്റ്റ്യനെതിരെ കൊലക്കുറ്റം, മൂന്നാമത്തെ കേസ്
ആലപ്പുഴ: ചേര്‍ത്തല ഐഷ തിരോധാന കേസിലും പ്രതി സെബാസ്റ്റ്യനെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി. ഇതോടെ മൂന്നു കൊലക്കേസുകളില്‍ സെബാസ്റ്റ്യന്‍ പ്രതിയായി. സെബാസ്റ്റ്യന്റെ അറസ്റ്റ് രേഖപ്പെടുത്തി, കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഏറ്റുമാനൂര്‍ ജൈനമ്മ തിരോധാന കേസും ബിന്ദു…
‘എന്നെ കുടുക്കിയവര്‍ നിയമത്തിനു മുന്നില്‍ വരും’; ഉണ്ണികൃഷ്ണന്‍ പോറ്റിക്കു നേരെ ചെരിപ്പേറ്, തട്ടിയത് രണ്ടു കിലോ സ്വര്‍ണമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്
പത്തനംതിട്ട: തന്നെ കുടുക്കിയതെന്ന് ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റി. തന്നെ കുടുക്കിയവര്‍ നിയമത്തിന് മുന്നില്‍ വരുമെന്നും പോറ്റി പറഞ്ഞു. 13 ദിവസത്തേക്ക് എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടതിനു ശേഷം റാന്നി കോടതിയില്‍ നിന്നും പുറത്തേക്ക് വരുമ്പോഴായിരുന്നു ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പ്രതികരണം.…
ഇങ്ങനെയുണ്ടോ ഒരു പ്രൊമോ! ‘വരാൻ പോകുന്നത് മാരക ഐറ്റം തന്നെ’; ചിമ്പുവിന്റെ ‘അരസൻ’ വിഡിയോ
വെട്രിമാരൻ- ചിമ്പു കൂട്ടുകെട്ടിലെത്തുന്ന ചിത്രമാണ് അരസൻ. ഇപ്പോഴിതാ അരസന്റെ പ്രൊമോ വിഡിയോ പുറത്തുവന്നിരിക്കുകയാണ്. അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള പ്രൊമോ വിഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. 2018 ൽ പുറത്തിറങ്ങിയ വടാ ചെന്നൈയുടെ ആദ്യ ഭാഗമാണ് ചിത്രമെന്നാണ് വിവരം. ചിമ്പു ചിത്രത്തിൽ രണ്ട് ഗെറ്റപ്പിലാണ്…
നവംബറില്‍ മെസി എത്തില്ല, അര്‍ജന്റീന ടീമിന്റെ കേരള സന്ദര്‍ശനത്തില്‍ അനിശ്ചിതത്വം
കൊച്ചി: മെസിയും അര്‍ജന്റീന ടീമും കേരളത്തിലെത്തുന്ന കാര്യത്തില്‍ അനിശ്ചിതത്വം. അര്‍ജന്റീന ടീമിന്റെ കേരളത്തിലെ മത്സരം റദ്ദാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മെസിയുടെ നേതൃത്വത്തിലുള്ള അര്‍ജന്റീന പുരുഷ ഫുട്‌ബോള്‍ ടീമിന്റെ നവംബറിലെ കേരള സന്ദര്‍ശനം റദ്ദാക്കിയതായാണ് ജനപ്രിയ സ്പാനിഷ് ഭാഷാ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. അടുത്ത…
ആരോഗ്യ മേഖലയിൽ സമാനതകളില്ലാത്ത വികസന മുന്നേറ്റം നടപ്പാക്കി: മന്ത്രി വീണാ ജോർജ്
ജില്ലയിലെ ആരോഗ്യ മേഖലയിൽ സമാനതകളില്ലാത്ത വികസന മുന്നേറ്റമാണ് നടപ്പാക്കുന്നതെന്നും ചികിത്സാ രംഗത്ത് ജില്ല സ്വയം പര്യാപ്തത കൈവരിക്കുന്നതായും ആരോഗ്യ -വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്. വൈത്തിരി താലൂക്ക് ആശുപത്രിയിൽ സി.എസ്.ആർ ഫണ്ടിൽ നിന്ന് 8.5 കോടി ചെലവഴിച്ച്…
വയോധികയുടെ മാല കവർന്ന പ്രതികൾ പിടിയിൽ
തലപ്പുഴ: നമ്പര്‍പ്ലേറ്റ് ഇല്ലാത്ത ബൈക്കിലെത്തി വയോധികയുടെ മാല വലിച്ചു പൊട്ടിച്ചു കവര്‍ച്ച നടത്തിയ കേസില്‍ രണ്ടു പേര്‍ പിടിയില്‍. കണ്ണൂര്‍ ഇരിക്കൂര്‍ സ്വദേശികളായ ചോല മണിക്കുന്നുമ്മല്‍ എം.കെ റാഷിദ് (29), സിദ്ധീഖ് നഗര്‍ ലക്ഷം വീട് നടുക്കണ്ടി വീട്ടില്‍ മുഹമ്മദ് മിഥിലാജ്…
ലോക ഭക്ഷ്യ ദിനം ആചരിച്ചു.
എള്ളുമന്ദം: എള്ളുമന്ദം എക്കോ ഫ്രണ്ട്‌സ് നാട്ടറിവ് പഠനകേന്ദ്രത്തിൽ വച്ച് എടവക കൃഷിഭവൻ, കീസ്റ്റോൺ ഫൗണ്ടേഷൻ, തിരുനെല്ലി അഗ്രി പ്രൊഡ്യൂസിങ് കമ്പനി, എം. എസ് .എസ്.ആർ. എഫ് , എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ലോക ഭക്ഷ്യ ദിനാചരണം നടത്തി. നാട്ടറിവ് പഠന കേന്ദ്രം ഡയറക്ടർ…
കാട്ടാനകള്‍ കൃഷി നശിപ്പിച്ചു
പുല്‍പ്പള്ളി: പുൽപ്പള്ളി പഞ്ചായത്തിലെ പള്ളിച്ചിറ ചാത്തമംഗലത്ത് കാട്ടാനകള്‍ വന്‍തോതില്‍ കൃഷി നശിപ്പിച്ചു.മാളപ്പുര സരോജിനി, കൈനികുടി ബേബി, സതീശന്‍ ചാത്തമംഗലം എന്നിവരുടെ കൃഷിയാണ് നശിച്ചത്.സതീശന്റെ കതിരിടാറായ അരയേക്കറോളം നെല്‍ക്കകൃഷി നശിച്ചു. തെങ്ങ്, കമുങ്ങ് ഉള്‍പ്പെടെയുള്ള കൃഷികളും നശിച്ചതില്‍ ഉള്‍പ്പെടും. വീട്ടിമൂല വനാതിര്‍ത്തിയിലെ തകരാറിലായ…
